3 November 2026
Home News National ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ വ്യവസായ സാന്നിധ്യം; രത്തൻ ടാറ്റയ്ക്ക് പിൻ​ഗാമി നോയൽ ടാറ്റ പുതിയ...

ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ വ്യവസായ സാന്നിധ്യം; രത്തൻ ടാറ്റയ്ക്ക് പിൻ​ഗാമി നോയൽ ടാറ്റ പുതിയ ചെയർമാൻ

310

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ സഹോദരനായ 67 കാരനായ നോയൽ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിൻ്റെ യോ​ഗത്തിലാണ് തീരുമാനം.

നിലവിൽ ടാറ്റ ട്രസ്റ്റിൻ്റെയും ദോറാബ്ദി ടാറ്റ ട്രസ്റ്റിൻ്റെയും ട്രസ്റ്റി അംഗമാണ്. ടാറ്റാ ട്രസ്റ്റിൻ്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. സർ ദോരാബ്‌ജി ട്രസ്റ്റിനും രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിനുള്ളത്. നല്ലവനും വിവേകിയുമായ മനുഷ്യൻ എന്നാണ് നോയൽ ടാറ്റയെ ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അം​ഗം ആർ ​ഗോപാലകൃഷ്‌ണൻ വിശേഷിപ്പിച്ചത്. നോയൽ ടാറ്റ തലപ്പത്ത് എത്തുന്നത് ടാറ്റ ട്രസ്റ്റിന് ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ടാറ്റാ ​ഗ്രൂപ്പിന് ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഈ കമ്പനികളിൽ പത്തുലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. 2023-24ൽ ടാറ്റ കമ്പനികളുടെ വരുമാനം 12,500 കോടി ഡോളറിലധികം ആയിരുന്നു.