24 February 2025

ടിക്‌ടോക് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു; എഐ അധിഷ്ഠിത കണ്ടന്‍റ് മോഡറേഷന്‍ എത്തുന്നു

ടിക്‌ടോക് കണ്ടന്‍റ് മോഡറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ് പ്രധാനമായും പിരിച്ചുവിടപ്പെടുക. ഇവര്‍ക്ക് ബുധനാഴ്ച ഇമെയില്‍ മുഖാന്തിരമായാണ് ജോലി നഷ്ടപ്പെടുന്ന കാര്യം അറിയിച്ചത്.

വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക്, ആഗോളതലത്തില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. മോഡറേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് ടിക്‌ടോക്കിന്‍റെ സംഘടനാ ഘടനയില്‍ വരുത്തുന്ന വലിയ മാറ്റമാണ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

മലേഷ്യയിലെ ടിക്‌ടോക് ജീവനക്കാരെയാണ് പ്രധാനമായും ഈ പിരിച്ചുവിടല്‍ ബാധിക്കുന്നത്. 700-ലധികം ജീവനക്കാരെ മലേഷ്യയില്‍ നിന്ന് പിരിച്ചുവിടുമെന്നാണു റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, 500ല്‍ താഴെ ജീവനക്കാരെയാണ് ഈ നടപടികള്‍ പ്രതികൂലമായി ബാധിക്കുമെന്ന് ടിക്‌ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്‌ഡാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

ടിക്‌ടോക് കണ്ടന്‍റ് മോഡറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ് പ്രധാനമായും പിരിച്ചുവിടപ്പെടുക. ഇവര്‍ക്ക് ബുധനാഴ്ച ഇമെയില്‍ മുഖാന്തിരമായാണ് ജോലി നഷ്ടപ്പെടുന്ന കാര്യം അറിയിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് ടിക്‌ടോക് ഇനി കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷനുകളെ കൂടുതൽ എഐ സംവിധാനങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കടുത്ത പരിശോധനയും നിരീക്ഷണവുമെല്ലാം ഇനി മുതല്‍ എഐ ടൂളുകൾ ആശ്രയിച്ച് നടത്തുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കുന്നു.

ചൈനീസ് ടെക് ഭീമനായ ബൈറ്റ്‌ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്. 110,000-ത്തിലധികം ജീവനക്കാരോടു കൂടിയ ബൈറ്റ്‌ഡാന്‍സ് 200-ല്‍ അധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കമ്പനി വെബ്സൈറ്റിലെ വിവരങ്ങൾ.ടിക്‌ടോക് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു; എഐ അധിഷ്ഠിത കണ്ടന്‍റ് മോഡറേഷന്‍ എത്തുന്നു

വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക്, ആഗോളതലത്തില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. മോഡറേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് ടിക്‌ടോക്കിന്‍റെ സംഘടനാ ഘടനയില്‍ വരുത്തുന്ന വലിയ മാറ്റമാണ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

മലേഷ്യയിലെ ടിക്‌ടോക് ജീവനക്കാരെയാണ് പ്രധാനമായും ഈ പിരിച്ചുവിടല്‍ ബാധിക്കുന്നത്. 700-ലധികം ജീവനക്കാരെ മലേഷ്യയില്‍ നിന്ന് പിരിച്ചുവിടുമെന്നാണു റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, 500ല്‍ താഴെ ജീവനക്കാരെയാണ് ഈ നടപടികള്‍ പ്രതികൂലമായി ബാധിക്കുമെന്ന് ടിക്‌ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്‌ഡാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

ടിക്‌ടോക് കണ്ടന്‍റ് മോഡറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ് പ്രധാനമായും പിരിച്ചുവിടപ്പെടുക. ഇവര്‍ക്ക് ബുധനാഴ്ച ഇമെയില്‍ മുഖാന്തിരമായാണ് ജോലി നഷ്ടപ്പെടുന്ന കാര്യം അറിയിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് ടിക്‌ടോക് ഇനി കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷനുകളെ കൂടുതൽ എഐ സംവിധാനങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കടുത്ത പരിശോധനയും നിരീക്ഷണവുമെല്ലാം ഇനി മുതല്‍ എഐ ടൂളുകൾ ആശ്രയിച്ച് നടത്തുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കുന്നു.

ചൈനീസ് ടെക് ഭീമനായ ബൈറ്റ്‌ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്. 110,000-ത്തിലധികം ജീവനക്കാരോടു കൂടിയ ബൈറ്റ്‌ഡാന്‍സ് 200-ല്‍ അധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കമ്പനി വെബ്സൈറ്റിലെ വിവരങ്ങൾ.

Share

More Stories

‘രാഷ്ട്രീയത്തിൽ ചരിത്രപരമായ സാക്ഷ്യം’; ഡൽഹിൽ ആദ്യമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്ത്രീകൾ ആകുമ്പോൾ

0
പൂർണ്ണമായും സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഡൽഹിയുടെ രാഷ്ട്രീയം. 27 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ ഉത്തരവാദിത്തം രേഖ ഗുപ്‌തയ്ക്ക് കൈമാറി. അതേസമയം ആം ആദ്‌മി പാർട്ടി അതിഷിയെ നിയമസഭയിലെ പ്രതിപക്ഷ...

റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റിട്ടത് അട്ടിമറി ശ്രമമെന്ന്; എൻഐഎ പ്രതികളുടെ മൊഴി രേഖപ്പെടുത്തി

0
കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകി ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവം അട്ടിമറി ശ്രമമാണെന്ന് എഫ്ഐആർ. കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിൽ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ജീവഹാനി...

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

Featured

More News