കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ഇതുവരെ അര്‍ഹരായവര്‍ക്ക് സൗജന്യചികിത്സ നല്‍കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ മുന്നറിയിപ്പ് നൽകി .
ഇതുവരെ 10 മാസത്തെ കുടിശ്ശികയായി 30 മുതല്‍ 40 കോടിവരെയാണ് ഓരോ മെഡിക്കൽ കോളേജിനും സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളർ ഉൾപ്പെടെ 45 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ അംഗങ്ങളായി ഉള്ളത് . ഇവര്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന ആശുപത്രികളുടെ പട്ടികയില്‍ ഒട്ടുമിക്ക സ്വകാര്യ മെഡിക്കല്‍ കോളേജുകളുമുണ്ട്.
ചികിത്സ തീർന്നാൽ 15 ദിവസത്തിനകം ചികിത്സച്ചെലവ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി ആശുപത്രികള്‍ക്ക് നല്‍കണമെന്നാണ് കരാറിൽ പറയുന്നത് . ഇനിയും സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്നും മെഡിക്കല്‍ കോളേജുകളുടെയും അനുബന്ധ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിക്കുമെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.