7 March 2026

കേരളത്തിൻ്റെ പാരീസ് കമ്യൂണിന് 78 വയസ്; രക്തസാക്ഷികൾ മരിക്കുന്നില്ല..!

ആലപ്പുഴയിലെ കേവലം രണ്ട് സ്ഥലപ്പേരുകളെ ലോക വിപ്ലവ പ്രസ്ഥാനത്തിൻ്റെ അമരത്തേക്ക് നയിച്ച വീരേതിഹാസ മുദ്രാവാക്യം കൂടിയാണത്

l ബൗദ്ധേയൻ

“അലകിന്നറ്റം ചെത്തി മിനുക്കി
ആവി പറക്കും ചോരയിൽ മുക്കി
സർ സിപിയുടെ പട്ടാളത്തെ
വിരിഞ്ഞ മാറിൽ തടഞ്ഞു നിർത്തിയ
ധീര രക്തസാക്ഷികളേ….
നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ..!”

പുന്നപ്ര വയലാറിൻ്റെ ധീര രണ സ്‌മരണകൾക്ക് എട്ട് പതിറ്റാണ്ട് പ്രായമാകുന്നു. കേരളത്തിൻ്റെ കമ്യൂണിസ്റ്റ് ചരിത്രത്തിൽ തങ്കലിപികളാൽ കോറിയിടപ്പെട്ട അനശ്വര ഗാഥയാണ് പുന്നപ്ര വയലാർ. ആലപ്പുഴയിലെ കേവലം രണ്ട് സ്ഥലപ്പേരുകളെ ലോക വിപ്ലവ പ്രസ്ഥാനത്തിൻ്റെ അമരത്തേക്ക് നയിച്ച വീരേതിഹാസ മുദ്രാവാക്യം കൂടിയാണത്. അനേകായിരം ധീര വിപ്ലവകാരികളുടെ ചോരയുടെ ചരിത്രവും അതിനുണ്ട്.

“ഇനിയൊരു നൂറു കൊല്ലത്തേക്ക് ഈ മണ്ണിൽ കമ്യൂണിസ്റ്റുകാരുണ്ടാവില്ല”, വയലാറിൻ്റെ മണ്ണിൽ ചോരപ്പുഴ ഒഴുക്കിയതിന് ശേഷമുള്ള ദിവാൻ്റെ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനമാണിത്. എന്നാൽ അത് പറഞ്ഞ് ഒരു കൊല്ലം തികയുന്നതിന് മുമ്പ് തന്നെ തിരുവിതാംകൂറിൻ്റെ ദിവാൻ പട്ടാഭിരാമൻ രാമസ്വാമി അയ്യർക്ക് കേരളത്തിൻ്റെ മണ്ണ് വിട്ട് പലായനം ചെയ്യേണ്ടി വന്നു എന്നതാണ് ചരിത്രം.

അതിന് ശേഷം ഐക്യ കേരളത്തിൻ്റെ ആദ്യ മന്ത്രിസഭ മുതൽ ആദ്യ തുടർഭരണവും കമ്യൂണിസ്റ്റ് പാർട്ടി സ്വന്തമാക്കി എന്നതും കമ്യൂണിസ്റ്റ് വിരുദ്ധർക്കുളള പാഠങ്ങളായി നിലനിൽക്കുന്നു. അങ്ങനെ രാഷ്ട്രീയ കൈരളിയെ ചെഞ്ചുവപ്പണിയിക്കുന്നതിൽ പുന്നപ്ര വയലാറിൻ്റെ രണ സ്‌മരണകൾക്കുളള സ്വാധീനം അവർണനീയമാണ്. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ചോരത്തുള്ളികളാൽ കോറിയിടപ്പെട്ട ധീരോദാത്തമായ അധ്യായമാണ് വയലാർ.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും സവർണ ഭൂപ്രഭുത്വത്തിനും എതിരായി നടന്ന എക്കാലത്തെയും മികച്ച സ്വാതന്ത്ര്യ സമര പോരാട്ടം. സർ സിപിയുടെ പട്ടാളത്തെ വാരിക്കുന്തവുമേന്തി നേരിട്ട വീരന്മാരായ കമ്യൂണിസ്റ്റുകളുടെ സമര ധീരതക്ക് ഏഴര പതിറ്റാണ്ടിലേറെ പ്രായമായിരിക്കുന്നു. “അമേരിക്കൻ മോഡൽ അറബിക്കടലിൽ” എന്നാർത്തു വിളിച്ചു കൊണ്ട് യന്ത്രത്തോക്കുകളുടെ മുന്നിലേക്ക് ചാടിവീണ ആ ധീര ദേശാഭിമാനികളുടെ ചോരയ്ക്ക് മുകളിൽ ചവിട്ടി നിന്ന് പടുത്തുയർത്തിയതാണ് ഐക്യകേരളത്തിൻ്റെ ഈ സോഷ്യലിസ്റ്റ് വിജയഗാഥ.

മലയാളത്തിൻ്റെ ഭൂമിക കണ്ട ഏറ്റവും വലിയ സമര കാഹളമായി പുന്നപ്ര വയലാർ സമരം നിലനിൽക്കുന്നതും അത് കൊണ്ട് തന്നെയാണ്. ഇന്നും നിലയ്ക്കാത്ത സമര പോരാട്ടങ്ങളുടെ വീഥികളിൽ വിപ്ലവത്തിൻ്റെ സ്‌മരണകളുണർത്തി പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മുദ്രാവാക്യങ്ങൾ ഉയർന്നു കേൾക്കുകയാണ്.

ഈറനണിയിക്കുന്ന ഓർമകളായി ആ ധീര രക്തസാക്ഷിത്വത്തിൻ്റെ ഓർമകൾ ഇന്നും ജന ഹൃദയങ്ങളിലുണ്ട്… അതെ, രക്തസാക്ഷികൾക്ക് മരണമില്ല..!

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്‍റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ മുതിർന്ന സിപിഐഎം നേതാവ്‌ ജി.സുധാകരൻ ദീപശിഖ അത്‌ലറ്റിന്‌ കൈമാറി. ഒമ്പത്‌ മണിക്ക്‌ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ കെവി ദേവദാസ്‌ ദീപശിഖ അത്‌ലീറ്റിന്‌ കൈമാറി. വയലാറിൽ എത്തുന്ന ഇരുദീപശിഖകളും കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം.സി സിദ്ധാർഥൻ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.

വൈകുന്നേരം മൂന്ന് മണിക്ക് വയലാർ രാമവർമ അനുസ്‌മരണ സാഹിത്യ സമ്മേളനത്തിൽ ഡോ. സുനിൽ പി ഇളയിടം സംസാരിക്കും. അഞ്ചു മണിക്ക് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി.എം തോമസ്‌ ഐസക്‌, സി.എസ്‌ സുജാത, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം തുടങ്ങിയവർ സംസാരിക്കും.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News