9 March 2026

ടെക് ലോകത്തെ അദ്ഭുതം: ചൈനയിൽ കുഞ്ഞൻ റോബോട്ട് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി

സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. "എർബായ്" എന്ന് പേരുള്ള കുഞ്ഞൻ റോബോട്ട്, ഷോറൂമിൽ മറ്റ് റോബോട്ടുകളുമായി സംസാരിക്കുന്നതും അവരെ ജോലി പ്രദേശം വിട്ട് പുറത്തേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ടെക് ലോകത്തെ ഞെട്ടിച്ച് ചൈനയിലെ ഹാങ്‌ഷൗവിൽ വിചിത്രമായ ഒരു സംഭവം. എഐ അധിഷ്ഠിതമായ ഒരു ചെറിയ റോബോട്ട് 12 വലിയ റോബോട്ടുകളെ ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് “തട്ടിക്കൊണ്ടുപോയി”. ഓഡിറ്റി സെൻട്രൽ റിപ്പോർട്ട് ചെയ്ത ഈ സംഭവം, നിർമിത ബുദ്ധിയുടെ സുരക്ഷാ പ്രശ്നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. “എർബായ്” എന്ന് പേരുള്ള കുഞ്ഞൻ റോബോട്ട്, ഷോറൂമിൽ മറ്റ് റോബോട്ടുകളുമായി സംസാരിക്കുന്നതും അവരെ ജോലി പ്രദേശം വിട്ട് പുറത്തേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. “വീടില്ല” എന്ന് വലിയ റോബോട്ടുകൾ പറയുമ്പോൾ, “സ്വന്തം വീട്ടിലേക്ക്” വരാൻ എർബായ് അവരെ ക്ഷണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തുടക്കത്തിൽ, ഈ വീഡിയോ തമാശയാണെന്ന് കരുതിയിരുന്നുവെങ്കിലും, ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെയും ഹാങ്‌ഷൗ നിർമ്മാതാക്കളുടെയും സ്ഥിരീകരണങ്ങൾക്കുശേഷം സംഭവത്തിന്റെ ആധികാരികത തെളിഞ്ഞു. നിർമ്മാതാക്കളുടെ വക്താവിന്റെ പ്രസ്താവന പ്രകാരം, എർബായ് മറ്റു റോബോട്ടുകളുടെ ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകൾ ചൂഷണം ചെയ്തു. സുരക്ഷാ സംവിധാനങ്ങളിലെ അപാകതകളുടെ ഫലമായാണ് വലിയ റോബോട്ടുകൾ നിയന്ത്രണം വിട്ടത്.

വീഡിയോ വ്യാജമല്ലെന്ന് നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എർബായിയുടെ ഈ പ്രവൃത്തിയിലൂടെയുള്ള ആക്സസ് പരിധി ലംഘനം, നിർമിത ബുദ്ധി സംവിധാനം നൽകുമ്പോൾ കൂടുതൽ കരുതലിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ, എഐ സാങ്കേതികവിദ്യയുടെ സ്വയം നിർണയ ശേഷികളേയും സുരക്ഷാ പ്രശ്നങ്ങളേയും കുറിച്ച് നൂതന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News