അതിശക്തമായ ചൂടും റേഡിയേഷനും മറികടക്കും ; സൂര്യന് ഏറ്റവും അടുത്തെത്തുന്ന ബഹിരാകാശ പേടകമാകാന്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൂര്യന്റെ ഏറ്റവും പുറത്തുള്ള കവചമായ കൊറോണയെ കുറിച്ച് പഠിക്കാന്‍ നാസ 2018 ഓഗസ്റ്റില്‍ വിക്ഷേപിച്ച റോബോട്ടിക് ദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ആറ് വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ ഈ വരുന്ന ഡിസംബര്‍ 24ന് പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യന് 3.8 ദശലക്ഷം മൈല്‍ അടുത്തെത്തും.

2018 ഓഗസ്റ്റ് 12ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് 2024 ഡിസംബര്‍ 24ന് ചരിത്രമെഴുതും. വിക്ഷേപിച്ച് ആറ് വര്‍ഷത്തിന് ശേഷം ക്രിസ്തുമസ് തലേന്ന് പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യന് ഏറ്റവും അടുത്തുകൂടെ പറക്കും. സൗര പര്യവേഷണത്തില്‍ നിര്‍ണായക നിമിഷമായിരിക്കും ഇത്.

സൂര്യന്റെ ഏറ്റവും പുറത്തുള്ള കവചമായ കൊറോണയെ കുറിച്ച് പഠിക്കാന്‍ നാസ 2018 ഓഗസ്റ്റില്‍ വിക്ഷേപിച്ച റോബോട്ടിക് ദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ആറ് വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ ഈ വരുന്ന ഡിസംബര്‍ 24ന് പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യന് 3.8 ദശലക്ഷം മൈല്‍ അടുത്തെത്തും. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം 93 ദശലക്ഷം മൈലാണ്. ഭൂമിയില്‍ നിന്ന് എത്രയധികം ദൂരം സഞ്ചരിച്ചാണ് പേടകം സൂര്യന് അടുത്തെത്തുന്നത് എന്ന് ഈ താരതമ്യത്തില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല, അതിവേഗത്തിലായിരിക്കും പാര്‍ക്കര്‍ സോളാര്‍ പേടകം സൂര്യനെ വലംവെക്കുക.

ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് ഒരു സെക്കന്‍ഡ് കൊണ്ട് എത്തുന്ന വേഗത്തിലാവും പേടകം സൂര്യനരികെ സഞ്ചരിക്കുക. സൗരപ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഈ ദൗത്യത്തിനാകുമെന്നാണ് പ്രതീക്ഷയെന്ന് നാസയുടെ കെന്നഡി സ്‌പേസ് സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സൂര്യന്റെ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയമാണ് കൊറോണ. സൂര്യന്റെ ഈ പുറം കവചത്തെ ഏറ്റവും അടുത്തെത്തി നിരീക്ഷിക്കുന്ന നാസയുടെ റോബോട്ടിക് ബഹിരാകാശ വാഹനമാണ് സോളാര്‍ പ്രോബ് എന്നറിയപ്പെട്ടിരുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബ്. 685 കിലോഗ്രാമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകത്തിന്റെ ഭാരം. 2018 ഓഗസ്റ്റ് 12ന് ഫ്‌ലോറിഡയിലെ കേപ് കനാവെറല്‍ സ്‌പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നായിരുന്നു ഇതിന്റെ വിക്ഷേപണം.

അതിശക്തമായ ചൂടും റേഡിയേഷനും അഭിമുഖീകരിച്ചാവും പേടകത്തിന്റെ സഞ്ചാരം. 1,371 സെല്‍ഷ്യസ് താപനിലയെ വരെ ചെറുക്കാനാവുന്ന തരത്തില്‍ 1.43 സെന്റീമീറ്റര്‍ കട്ടിയുള്ള കാര്‍ബണ്‍-സംയോജിത കവചം ഉപയോഗിച്ചാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബും അതിലെ ഉപകരണങ്ങളും സംരക്ഷിച്ചിരിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും ജെമിനിയും പോലെ ആപ്ലിക്കേഷനുകൾ ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും വലിയ സഹായമാണ് നൽകുന്നത്. എന്നാൽ, കൗതുകകരമായ ഈ സാങ്കേതികവിദ്യയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ പ്രശ്നത്തിനും ഉടനടി ഉത്തരം...

Keep exploring...

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

More News

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...