‘സംവരണം മതത്തിൻ്റെ അടിസ്ഥാനത്തില്‍ പാടില്ല’; മുസ്ലീം സംവരണത്തിൽ സുപ്രീം കോടതി

ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത്‌ പശ്ചിമ ബംഗാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം

മതത്തിൻ്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ പാടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിൻ്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

77 സമുദായങ്ങളെ ഒബിസി പട്ടികയിലുള്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത്‌ പശ്ചിമ ബംഗാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ആണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായത്. എന്നാല്‍ മതാടിസ്ഥാനത്തില്‍ അല്ല സംവരണം നല്‍കേണ്ടതെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി അറിയിച്ചു.

“ഈ സംവരണം മതാടിസ്ഥാനത്തില്‍ അല്ല. മറിച്ച് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ്,’’ -എന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 2010ന് ശേഷം വിവിധ സമുദായങ്ങളെ ഒബിസി പട്ടികയിലുള്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിൻ്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.

’’ഈ സമുദായങ്ങളെ മതത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒബിസി വിഭാഗമായി പ്രഖ്യാപിച്ചതെന്ന് മനസിലാക്കുന്നു. മുസ്ലീം വിഭാഗത്തിലെ 77 വിഭാഗങ്ങളെ പിന്നോക്കവസ്ഥയിൽ ഉള്ളവരായി തെരഞ്ഞെടുത്തത് മുസ്ലീം സമുദായത്തിന് തന്നെ അപമാനമാണ്,’’ -എന്നും ഹൈക്കോടതി 2022ലെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അസാധുവായ സമുദായത്തിന് കീഴിലുള്‍പ്പെടുന്ന ഈ സംവരണാനുകൂല്യം ഉപയോഗപ്പെടുത്തി നിലവില്‍ ജോലി ചെയ്‌ത്‌ വരുന്നവരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് പരീക്ഷകളില്‍ പങ്കെടുത്ത് വിജയം കൈവരിച്ചവരെയോ ഈ ഉത്തരവ് ബാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

2010 ഏപ്രിലിനും 2010 സെപ്റ്റംബറിനും ഇടയില്‍ ഒബിസി പട്ടികയില്‍ 77 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ കേസില്‍ ഹാജരായ അഭിഭാഷകരോട് ഒരു അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

“ഈ വിഷയത്തില്‍ നിരവധി ഗുരുതര പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍വകലാശാലകളില്‍ പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും ജോലിക്കായി കാത്തിരിക്കുന്നവരുടെയും അവകാശങ്ങളെയാണ് ഇത് ബാധിക്കുന്നത്,’’ -എന്ന് അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു.

Image: LiveLow.in

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനവുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി. മാത്യു രംഗത്തെത്തി. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവാണെന്നും എംപി എന്ന നിലയിൽ അദ്ദേഹത്തെക്കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് (ഡിസിസി) യാതൊരു ഗുണവും കഴിഞ്ഞ...

Keep exploring...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

More News

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

അദാനിക്ക് എതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ യുഎസ് അവസാനിപ്പിക്കുന്നു; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച യുഎസ് നീതിന്യായ വകുപ്പ്...

അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ്...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...