കേരളത്തിൽ മുണ്ടിനീര് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇക്കൊല്ലം ഇതുവരെ 69,113 കേസുകൾ

പാരമിക്സോ വൈറസ് കാരണമുണ്ടാകുന്ന മുണ്ടിനീര് വായുവിലൂടെ ആണ് പ്രധാനമായും പകരുന്നത്

കുട്ടികൾക്കിടയിൽ മുണ്ടിനീര് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ. ഇക്കൊല്ലം ഇതുവരെ 69,113 കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം കഴിഞ്ഞവർഷം 2324 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്‌തത്.

ഒരു വർഷത്തിനിടെ രോഗികളുടെ എണ്ണത്തിൽ 30 മടങ്ങാണ് വർദ്ധനവുണ്ടായത്. രോഗത്തിന് അലോപ്പതിയല്ലാതെ മറ്റു ചികിത്സയും ആശ്രയിക്കുന്നവർ ഉണ്ടാകുമെന്നതിനാൽ രോഗബാധിതർ ഇതിലേറെയും ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നു.

മുണ്ടിനീരിനും (മംപ്‌സ്), അഞ്ചാം പനിക്കും (മീസിൽസ്) റുബെല്ലക്കും എതിരായ വാക്‌സിൻ മംപ്‌സ്- മീസിൽസ്- റുബെല്ല (എംഎംആർ) വാക്‌സിൻ) 2016 നിർത്തലാക്കി മീസിൽസ്- റുബെല്ല (എം.ആർ) വാക്‌സിൻ മാത്രമാക്കി മാറ്റിയിരുന്നു. ഇതിനുശേഷമാണ് മുണ്ടിനീര് കേസുകളിൽ വർദ്ധനവുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ.

എംഎംആർ വാക്‌സിന് പ്രതിരോധശേഷി കുറവാണെന്നും മുണ്ടിനീര് ഗുരുതരമല്ലെന്നും കാണിച്ചായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിൻ നിർത്തലാക്കിയത്. അഞ്ചാംപനിക്ക് 93 ശതമാനവും റുബല്ലയ്ക്ക് 97 ശതമാനവും പ്രതിരോധം നൽകുമ്പോൾ മുണ്ടിനീരിന് 78 ശതമാനവുമായിരുന്നു വാക്‌സിൻ പ്രതിരോധം നൽകിയിരുന്നത്.

പാരമിക്സോ വൈറസ് കാരണമുണ്ടാകുന്ന മുണ്ടിനീര് വായുവിലൂടെ ആണ് പ്രധാനമായും പകരുന്നത്. അഞ്ചു മുതൽ 15 വയസുവരെയുള്ള കുട്ടികളിലാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്. ചെറിയ പനിയും തലവേദനയും ആണ് തുടക്കത്തിലെ ലക്ഷണങ്ങൾ.തുടർന്ന് ചെവിക്ക് താഴെ കവിളിൻ്റെ വശങ്ങളിൽ വീക്കം ഉണ്ടാകുന്നു. നീരുള്ള ഭാഗത്ത് വേദനയും അനുഭവപ്പെടാം. രോഗം ബാധിച്ച കുട്ടികളെ സ്‌കൂളിൽ വിടാതിരിക്കുന്നതാണ് ഉചിതം. അപൂർവമായി മുതിർന്നുവരിലും രോഗംബാധിക്കാറുണ്ട്.

ചികിത്സിച്ചില്ലെങ്കിൽ കേൾവി തകരാറിനും ഭാവിയിൽ വന്ധ്യതയ്ക്കും ഗർഭിണികളിൽ ആദ്യ മൂന്നുമാസങ്ങളിൽ മുണ്ടിനീരുണ്ടായാൽ ഗർഭം അലസാനും സാധ്യത ഏറെയാണെന്നും ആരോഗ്യ വിദഗ്‌ധർ പറയുന്നു. രോഗം ഗുരുതരമായാൽ തലച്ചോറിനെ ബാധിക്കാനും സാധ്യതയുണ്ട്.

ഇക്കൊല്ലം ഇതുവരെ മലപ്പുറം കണ്ണൂർ ജില്ലകളിൽ പതിനായിരത്തിൽ അധികം മുണ്ടിനീര് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മലപ്പുറം ജില്ലയിൽ 13,524 കേസുകളും കണ്ണൂർ ജില്ലയിൽ 12,800 കേസുകളും റിപ്പോർട്ട് ചെയ്‌തിരുന്നു. പാലക്കാട് 5000 കേസുകളും തിരുവനന്തപുരത്ത് 1575 കേസുകളും റിപ്പോർട്ട് ചെയ്‌തു. രോഗ വ്യാപനത്തെ തുടർന്ന് തൃശ്ശൂർ ഇടുക്കി ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകൾ ആഴ്‌ചകളോളം അടച്ചിട്ടിരുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...