യുഎഇ അതി ശൈത്യത്തിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുകയും, ജനുവരി മാസത്തിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്യുമെന്നാണ് പ്രവചനം. ജനുവരി 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
വാരാന്ത്യത്തില്‍ രാജ്യത്ത് മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായ് ഉള്‍പ്പെടെ എമിറേറ്റുകളിലാകെ അന്തരീക്ഷം ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. വടക്കൻ എമിറേറ്റുകളും ദ്വീപുകളും മഴ സാധ്യതാ പ്രദേശങ്ങളാണ്. അലൈനും റാസല്‍ഖൈമയും മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അന്തരീക്ഷ ഈർപ്പം വർദ്ധിക്കുകയും ചെയ്യും.
വാരാന്ത്യത്തില്‍ നേരിയതോ മിതമായതോ ആയ കാറ്റും പൊടിക്കാറ്റും വീശുമെന്നാണ് പ്രവചനം. പകല്‍ സമയങ്ങളില്‍ പൊടിക്കാറ്റ് ശക്തിപ്പെടാനും സാധ്യതയുണ്ട്. ഡിസംബർ 22ന് ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുമെങ്കിലും ഡിസംബർ 15 മുതല്‍ 18 വരെ രാജ്യത്ത് മേഘങ്ങള്‍ രൂപപ്പെടുകയും മഴ പെയ്യുകയും ചെയ്യാനാണ് സാധ്യത.
പരമ്പരാഗത അറേബ്യൻ ഗൾഫ് കലണ്ടർ പ്രകാരം ശൈത്യകാലത്തെ രണ്ട് പ്രധാന കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ‘അൽ മേരി അർബ’ (40 ദിവസം) കൂടാതെ ‘അൽ അഖ്റാബി അർബ’ (40 ദിവസം) എന്നീ കാലഘട്ടങ്ങൾ. കഴിഞ്ഞ വർഷവും യുഎഇയിൽ കനത്ത മഴ പെയ്തിരുന്നു.
നാലാമിടം.ഇൻ വാർത്തകൾ വാട്സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.



