യുഎഇ അതി ശൈത്യത്തിലേക്ക്; താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് പ്രവചനം

ജനുവരി 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്

യുഎഇ അതി ശൈത്യത്തിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുകയും, ജനുവരി മാസത്തിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്യുമെന്നാണ് പ്രവചനം. ജനുവരി 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

വാരാന്ത്യത്തില്‍ രാജ്യത്ത് മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായ് ഉള്‍പ്പെടെ എമിറേറ്റുകളിലാകെ അന്തരീക്ഷം ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. വടക്കൻ എമിറേറ്റുകളും ദ്വീപുകളും മഴ സാധ്യതാ പ്രദേശങ്ങളാണ്. അലൈനും റാസല്‍ഖൈമയും മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അന്തരീക്ഷ ഈർപ്പം വർദ്ധിക്കുകയും ചെയ്യും.

വാരാന്ത്യത്തില്‍ നേരിയതോ മിതമായതോ ആയ കാറ്റും പൊടിക്കാറ്റും വീശുമെന്നാണ് പ്രവചനം. പകല്‍ സമയങ്ങളില്‍ പൊടിക്കാറ്റ് ശക്തിപ്പെടാനും സാധ്യതയുണ്ട്. ഡിസംബർ 22ന് ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുമെങ്കിലും ഡിസംബർ 15 മുതല്‍ 18 വരെ രാജ്യത്ത് മേഘങ്ങള്‍ രൂപപ്പെടുകയും മഴ പെയ്യുകയും ചെയ്യാനാണ് സാധ്യത.

പരമ്പരാഗത അറേബ്യൻ ഗൾഫ് കലണ്ടർ പ്രകാരം ശൈത്യകാലത്തെ രണ്ട് പ്രധാന കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ‘അൽ മേരി അർബ’ (40 ദിവസം) കൂടാതെ ‘അൽ അഖ്‌റാബി അർബ’ (40 ദിവസം) എന്നീ കാലഘട്ടങ്ങൾ. കഴിഞ്ഞ വർഷവും യുഎഇയിൽ കനത്ത മഴ പെയ്‌തിരുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ എസ്. കീർത്തന, വെറുമൊരു ജനപ്രതിനിധി മാത്രമല്ല, വലിയൊരു മാറ്റത്തിൻ്റെ അടയാളം കൂടിയാണ്. ഒരു രാഷ്ട്രീയ തന്ത്രജ്ഞ എന്ന നിലയിൽ നിന്ന് ജനനേതാവിലേക്കുള്ള കീർത്തനയുടെ യാത്ര ശ്രദ്ധേയമാണ്. “എപ്പോഴും രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു...

Keep exploring...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

More News

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...