...
Home Health കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ

2025ൽ തന്നെ രോഗികൾക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നാണ് രാജ്യത്തിന്റെ അറിയിപ്പ്. ക്യാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

229

ക്യാൻസറിനെതിരെ ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചതായി റഷ്യ അവകാശപ്പെടുന്നു . ക്യാൻസറിനെതിരായ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചതായാണ് അറിയിച്ചിരിക്കുന്നത്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്.

2025ൽ തന്നെ രോഗികൾക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നാണ് രാജ്യത്തിന്റെ അറിയിപ്പ്. ക്യാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ വാക്‌സിൻ ട്യൂമർ വികസനത്തെയും കാൻസ‍ർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിൻ്റ്സ്ബർഗ് പറഞ്ഞു.

പൊതുജനങ്ങൾക്ക് നേരിട്ട് നൽകാതെ, കാൻസ‍ർ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോ‍ർട്ട്. കാൻസർ വാക്സിൻ്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റഷ്യയിൻ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ എന്നാണ് റിപ്പോർട്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.