ഒരേസമയം 400 ഫോൺ ഉപയോഗിച്ച് സമ്മാനങ്ങള്‍ക്ക് തട്ടിപ്പ് നടത്തി പിടിയിലായി

ഗാരേജിലെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ പ്രദേശവാസിയാണ് വിവരം പോലീസിനെ അറിയിച്ചത്

ലൈവ് സ്ട്രീമിലെ സമ്മാനങ്ങള്‍ ലഭിക്കാനായി ഒരേസമയം 400 മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. ചൈനയിലാണ് സംഭവം നടന്നത്. ജിയാങ്‌സു പ്രവിശ്യയിലെ ഒരു ഗാരേജിലാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. തട്ടിപ്പിന് നേതൃത്വം നല്‍കിയ മാ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.

ഇയാളുടെ ഗാരേജിലെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ പ്രദേശവാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പിനാണ് മാ നേതൃത്വം നല്‍കുന്നതെന്ന് കണ്ടെത്തി. വിശദമായി അന്വേഷിച്ചപ്പോഴാണ് ഇയാളുടെ തട്ടിപ്പ് രീതികള്‍ കൂടുതല്‍ വ്യക്തമായത്. ലൈവ് സ്ട്രീമുകളില്‍ വാഗ്ദാനം ചെയ്യുന്ന സമ്മാനങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ 400ലേറെ ഫോണുകള്‍ ഒരേസമയം ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.

ഇതിനായി ഓരോ ഫോണിനേയും പ്രത്യേക ലൈവ് സ്ട്രീം അക്കൗണ്ടിലേക്ക് ബന്ധിപ്പിച്ചിരുന്നുവെന്ന് മാ പോലീസിനോട് പറഞ്ഞു. ലൈവ് സ്ട്രീമുകളില്‍ ഒരേസമയം കൂട്ടത്തോടെ പങ്കെടുത്ത് സമ്മാനം ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുക ആയിരുന്നു ലക്ഷ്യമെന്ന് മാ പറഞ്ഞു.

ലൈവ് സ്ട്രീമുകളില്‍ ഐഫോണ്‍ മുതല്‍ ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങള്‍ വരെ സമ്മാനമായി ലഭിച്ചിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. വ്യുവേഴ്‌സിൻ്റെ എണ്ണം കൂട്ടാനായാണ് ലൈവ് സ്ട്രീമേഴ്‌സ് ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത്.

’’വളരെ ലളിതമായ രീതിയാണ് ഇതിനായി പിന്തുടരേണ്ടത്. ഫോണില്‍ ഒരു ബട്ടണില്‍ ക്ലിക് ചെയ്യണം. പിന്നീട് ഒരു മെസേജ് അയയ്ക്കണം. സമ്മാനങ്ങള്‍ക്കായുള്ള നറുക്കെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണം,’’ മാ പോലീസിനോട് പറഞ്ഞു.

സമ്മാനങ്ങള്‍ ലഭിച്ചാലുടന്‍ അവ മറ്റ് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് മറിച്ചു വില്‍ക്കുകയാണ് പതിവെന്ന് മാ പറഞ്ഞു. ഇതിലൂടെ പ്രതിമാസം 10000 യുവാന്‍ മുതല്‍ 20000 യുവാന്‍ (1.1 ലക്ഷം, 2.3 ലക്ഷം രൂപ) വരെ ലഭിച്ചിട്ടുണ്ടെന്നും മാ വ്യക്തമാക്കി.

കടുത്ത നിയമ ലംഘനമാണ് മാ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചൈനയിലെ വ്യക്തിവിവര സംരക്ഷണ നിയമത്തിൻ്റെ ലംഘനമാണിതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പ്രതിയുടെ ശിക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചൈനീസ് ക്രിമിനല്‍ നിയമപ്രകാരം പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം ചെയ്യും, കുട്ടികളെ ഒരുക്കും, രാവിലെ 7 മണിക്ക് ജോലിക്ക് പോകും. ഉച്ചക്ക് ശേഷം വീട്ടിലേക്ക് തിരക്കിട്ട്, കുട്ടികളെ അന്വേഷിച്ച്, കഴിയുന്നത്ര സമയം അവരോടൊപ്പം ചെലവഴിച്ച്, വീണ്ടും ഒരു പുതിയ ജോലിക്ക് പോകും. വൈകുന്നേരം 7 മണിക്ക്...

Keep exploring...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

More News

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

‘പരാജയത്തിൽ പതറാതെ’, സിപിഐഎം പോളിറ്റ് ബ്യൂറോ യോ​ഗം ദില്ലിയിൽ ആരംഭിച്ചു

രണ്ടുദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ദില്ലിയിൽ തുടക്കമായി. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യയോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ...

‘അവയവദാന മാഫിയ’ കേസിൽ മുഖ്യപ്രതി നജീബ് പോലീസ് പിടിയില്‍

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അവയവ...

‘വാഗ്‌ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു....

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...