7 March 2026

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

കേരളത്തിൽ ആറാമത് അതിരുദ്ര മഹായജ്ഞം സംഘടിപ്പിക്കുന്ന ക്ഷേത്രമാണിത്

നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ദക്ഷിണ കൈലാസ, മഹേശ്വരം ശ്രീ ശിവ പാർവതി ക്ഷേത്രം. ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന അതിരുദ്ര മഹാ യജ്ഞത്തിൻ്റെ യജ്ഞശാലക്കുള്ള കാൽ നാട്ടുകർമ്മം സംഘടിപ്പിച്ചത്.

കേരളത്തിൽ ആറാമത് അതിരുദ്ര മഹായജ്ഞം സംഘടിപ്പിക്കുന്ന ക്ഷേത്രമാണിത്. അതിരുദ്ര മഹായജ്ഞത്തിന് മുന്നോടിയായുള്ള സുപ്രധാന ചടങ്ങായ കാൽനാട്ട് കർമ്മം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി നിർവഹിച്ചു. മഹാ ഗണപതി ഹോമത്തിനും വിശേഷാൽ പൂജകൾക്കും ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം ചടങ്ങുകൾക്ക് നേത്വർത്ഥം നൽകി.

ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി ഐഎസ് മുഖ്യാതിഥിയായി. ഉൽസവത്തിന് മുന്നോടിയായുള്ള ഉദ്യോഗസഥ പ്രമുഖരുടേയും ജനപ്രതിനിധികളുടെയും ഉന്നതതല അവലോകന യോഗവും നടന്നു.

ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പികെ രാജ്‌മോഹൻ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് അജിത്കുമാർ, ബ്ലോക്ക് പഞ്ചായത് മെമ്പർ ജോജി, മുൻമന്ത്രി വിഎസ് ശിവകുമാർ, പുഞ്ചക്കരി സുരേന്ദ്രൻ, ജോസ് ഫ്രാങ്ക്‌ളിൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് മോഹൻദാസ്, തമ്പാനൂർ സി.ഐ വിഎം ശ്രീകുമാർ, സൂര്യ കൃഷ്‌ണമൂർത്തി, മണക്കാട് ഗോപൻ, ക്ഷേത്ര ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:   https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News