‘ലിസ്റ്റീരിയ’ മലിനീകരണ സാധ്യത; രണ്ട് ദശലക്ഷത്തിലധികം ഡോനട്ട് ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചു

ലിസ്റ്റീരിയ മോണോ സൈറ്റോജെൻസ് "പല സ്ഥലങ്ങളിലും കാണാവുന്ന ഒരു തരം രോഗകാരി ബാക്ടീരിയയാണ്

അമേരിക്കയിലും കാനഡയിലും രാജ്യവ്യാപകമായി വിതരണം ചെയ്‌ത ഡോനട്ട് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ്റ റിപ്പോർട്ട്. വിറ്റഴിക്കപ്പെട്ട രണ്ട് ദശലക്ഷത്തിലധികം പേസ്ട്രികളെ ബാധിച്ച 60 ഡോനട്ട് ഉൽപ്പന്നങ്ങൾ എഫ്.ജി.എഫ് ബ്രാൻഡ്‌സ് സ്വമേധയാ തിരിച്ചു വിളിച്ചതായി പറയുന്നു.

ഈ ഉൽപ്പന്നങ്ങളെല്ലാം 2024 ഡിസംബർ 13ന് മുമ്പ് നിർമ്മിച്ചവയാണ്. കൂടാതെ ഒന്നിലധികം ഡോനട്ട് ഫ്ലേവറുകൾ, പാസ്‌കിസ്, കറുവപ്പട്ട സ്റ്റിക്കുകൾ, ഫ്രഞ്ച് ക്രുള്ളറുകൾ, ആപ്പിൾ ഫ്രിട്ടറുകൾ തുടങ്ങി പലചരക്ക് സാധനങ്ങളിൽ വിൽക്കുന്ന വിവിധതരം പേസ്ട്രികളും ഇതിൽ ഉൾപ്പെടുന്നു.

ലിസ്റ്റീരിയ മോണോ സൈറ്റോജീനുകളാൽ മലിനീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എഫ്.ഡി.എ ജനുവരി ഏഴിന് ആരംഭിച്ച തിരിച്ചു വിളിക്കലിനെ ക്ലാസ് II ആയി തരംതിരിച്ചു. എഫ്.ഡി.എ അനുസരിച്ച് ഒരു ഉൽപ്പന്നം “താത്കാലികമോ വൈദ്യശാസ്ത്രപരമായി പഴയ പടിയാക്കാവുന്നതോ ആയ പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. അല്ലെങ്കിൽ ഗുരുതരമായ പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെങ്കിൽ” ക്ലാസ് II വർഗ്ഗീകരണം നൽകുന്നു.

എഫ്.ഡി.എ പ്രകാരം, ലിസ്റ്റീരിയ മോണോ സൈറ്റോജെൻസ് “പല സ്ഥലങ്ങളിലും കാണാവുന്ന ഒരു തരം രോഗകാരി ബാക്ടീരിയയാണ്.” ഇത് കഴിച്ചാൽ ഒരാൾക്ക് ലിസ്റ്റീരിയോസിസ് ഉണ്ടാകാം. ലിറ്റീരിയോസിസ് പലതരം ലക്ഷണങ്ങൾക്ക് കാരണമാകും. കൂടാതെ തീവ്രതയിലും വ്യത്യാസമുണ്ടാകും. ഈ രോഗം നോൺ- ഇൻവേസീവ് ഗ്യാസ്ട്രോ ഇൻ്റെസ്റ്റൈനൽ ലിസ്റ്റീരിയോസിസ് അല്ലെങ്കിൽ ഇൻവേസീവ്, കൂടുതൽ കഠിനമായ ലിസ്റ്റീരിയോസിസ് ആയി പ്രത്യക്ഷപ്പെടാം.

തീവ്രത കുറഞ്ഞ സാഹചര്യത്തിൽ, ഒരാൾക്ക് പനി, പേശി വേദന, ഓക്കാനം, വയറിളക്കം തുടങ്ങിയ നേരിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഇത് സാധാരണയായി ഒന്ന് മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് എഫ്.ഡി.എ പറയുന്നു.

രോഗത്തിൻ്റ കൂടുതൽ കഠിനമായ രൂപത്തിൽ തലവേദന, കഴുത്തിൽ കാഠിന്യം, ആശയക്കുഴപ്പം, സന്തുലിതാവസ്ഥ നഷ്‌ടപ്പെടൽ, കോച്ചിവലിവ് എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. നവജാത ശിശുക്കളിലും, 65 വയസ്സിന് മുകളിലുള്ളവരിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഈ അവസ്ഥ “ജീവന് ഭീഷണി”യായി മാറിയേക്കാം.

തിരിച്ചുവിളിയെ കുറിച്ചുള്ള വിവരങ്ങൾ എഫ്‌.ജി.എഫ് ബ്രാൻഡ്‌സ് ഇതുവരെ പരസ്യമായി പുറത്തു വിട്ടിട്ടില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...