കച്ചവടക്കാർക്ക് സിപിഎമ്മിൽ പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ജനാധിപത്യമില്ലാത്തത് ഒരു കുറവ് തന്നെയാണ്

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റണമെന്ന് സുനിൽ കനഗോലു ഹൈ കമാന്റിന് റിപ്പോർട്ട് കൊടുത്തു എന്ന വാർത്തയാണ് ഇന്ന് മാദ്ധ്യമങ്ങളിൽ കണ്ട പ്രധാന വാർത്ത.

| ശ്രീകാന്ത് പികെ

സി.പി.ഐ.(എം) പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി സഖാവ് മുഹമ്മദ്‌ സലീമിനെ തിരഞ്ഞെടുത്തു. എങ്ങനെ തിരഞ്ഞെടുത്തു? ഏറ്റവുമധികം കായിക ആക്രമണങ്ങളെയും പ്രതിരോധ സാഹചര്യങ്ങളേയും അതിജീവിക്കുന്ന പാർടി ഘടകമാണ് വെസ്റ്റ് ബംഗാളിലെ പാർടി. ഈ ചുരുങ്ങിയ കാലത്തിനിടെ അവിടെ തൃണമൂൽ – ബിജെപി അക്രമണങ്ങളിൽ കൊല്ലപ്പെട്ടതും അക്രമികപ്പെട്ടതുമായ സഖാക്കൾക്ക് കണക്കില്ല.

എന്നിട്ടും അവിടെ ഏറ്റവും താഴെ ബ്രാഞ്ച് തലം മുതൽ സമ്മേളനം നടത്തി മേലോട്ട് ഓരോ ഘടകത്തിന്റെയും കമ്മിറ്റികളെ തെരഞ്ഞെടുത്ത് ഇപ്പോൾ സംസ്ഥാനം സമ്മേളനം നടത്തി അടുത്ത മൂന്ന് വർഷം പാർടിയെ ആ സംസ്ഥാനത്ത് നയിക്കാനുള്ള നേതാവിനെ സമ്മേളനം തിരഞ്ഞെടുത്തു.

ഒരാഴ്ച്ച കൂടി കഴിഞ്ഞാൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇത് പോലെ കേരളത്തിലെ പാർടിയുടെ സംസ്ഥാന സെക്രട്ടറിയേയും സമ്മേളനം തിരഞ്ഞെടുക്കും. സി.പി.ഐ.എമ്മിന് കൊടി പിടിച്ച് ഇൻക്വിലാബ് മുഴക്കാൻ പ്രവർത്തകരുള്ള എല്ലാ സംസ്ഥാനങ്ങളിലും അവരുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നത് ഇതേ രീതിയിലാണ്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റണമെന്ന് സുനിൽ കനഗോലു ഹൈ കമാന്റിന് റിപ്പോർട്ട് കൊടുത്തു എന്ന വാർത്തയാണ് ഇന്ന് മാദ്ധ്യമങ്ങളിൽ കണ്ട പ്രധാന വാർത്ത. കെ. സുധാകരനോട് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോൾ അദ്ദേഹം അത് നിഷേധിച്ചുമില്ല, ഒരു രാഷ്ട്രീയക്കാരന്റെ മറുപടിയും നൽകി.

ആരാണ് സുനിൽ കനഗോലു? തെരഞ്ഞെടുപ്പ് നയതന്ത്ര വിദഗ്ദൻ എന്നറിയപ്പെടുന്ന ഒരു സ്വകാര്യ കോർപ്പറേറ്റ്. ബിജെപിക്കും കോൺഗ്രസിനും വേണ്ടി ഒരുപോലെ പണിയെടുത്ത ഒരു ബിസിനസുകാരൻ. കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് എന്ന പേരിൽ ഒരു സെറ്റ് അപ്പ് ഉണ്ടാക്കി അതിന്റെ നിയന്ത്രണത്തിൽ പിടിച്ചിരുത്തി. അതായത് കേരളത്തിലെ കോൺഗ്രസ് പാർടിയിൽ ആരൊക്കെ നേതാവാകണം ആരൊക്കെ ആവരുത് എന്ന് തീരുമാനിക്കുന്നത് ഒരു സ്വകാര്യ കോർപ്പറേറ്റ്.

അവിടെ സംസ്ഥാനത്തെ കോൺഗ്രസ് അണികൾക്കോ എന്തിന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കോ പോലും യാതൊരു റോളുമില്ല. അണികൾ സിംഹവും പുലിയും പുലി മുരുകനുമൊക്കെയായി അവതരിപ്പിക്കുന്ന സുധാകരനെ നുള്ളി മാറ്റാൻ ഇതുപോലൊരു കച്ചവടക്കാരന് പറ്റുന്ന സംവിധാനമാണ് കോൺഗ്രസ് പാർടി.

ഇനി ഇതിൽ ഏത് പാർടിയെ കുറിച്ച് പറയുമ്പോഴാണ് ലിബറലുകളും മാദ്ധ്യമങ്ങളും ജനാധിപത്യ പാർടി എന്ന് മെഴുകാറുള്ളത് എന്നാലോചിച്ചു നോക്കൂ. കച്ചവടക്കാർക്ക് പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ജനാധിപത്യമില്ലാത്തത് ഒരു കുറവ് തന്നെയാണ് എന്ന് വേണം കരുതാൻ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...