‘ആരോഗ്യമുള്ള തലമുടി’; ഈ അഞ്ചു ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം

തലയോട്ടിയിൽ എന്ത് പ്രയോഗിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് ശരീരത്തിന് എന്ത് നൽകുന്നു എന്നതും

കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയെന്ന സ്വപ്നം നമുക്കെല്ലാവർക്കുമുണ്ട്. എല്ലാവർക്കും അങ്ങനെയൊരു മുടി കിട്ടണമെന്നില്ല. പലരും നല്ല മുടിക്കായി വിവിധ തരത്തിലെ എണ്ണകളും ഹെയർ പ്രൊഡക്ടസും ഉപയോഗിക്കുന്നുണ്ട്.

തലയോട്ടിയിൽ നിങ്ങൾ എന്ത് പ്രയോഗിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ ശരീരത്തിന് എന്ത് നൽകുന്നു എന്നതും. അമിത സമ്മർദ്ദം, ഹോർമോണുകൾ, എന്നതു പോലെ ഭക്ഷണക്രമം മുടി വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നല്ല നീളമുള്ള ആരോഗ്യമുള്ള മുടിക്കായി ഈ ഭക്ഷണങ്ങൾ കഴിയ്ക്കാം.

മത്തങ്ങ വിത്തുകൾ: മത്തങ്ങ വിത്തുകൾ സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ആരോഗ്യമുള്ള തലമുടി ഉണ്ടാകാൻ സഹായിക്കും. പ്രത്യേകിച്ച് സിങ്ക്, തലയോട്ടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണയായ സെബത്തിൻ്റെ ഉത്പാദനം സന്തുലിതമാക്കുന്നതിലൂടെ മുടിയിൽ ജലാംശം നിലനിർത്തുകയും പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുടിയുടെെ ഫോളിക്കിൾ സെല്ലിന് ആവശ്യമായ ഡിഎൻഎ, ആർഎൻഎ എന്നിവയുടെ സമന്വയത്തിന് ഇത് നല്ലതാണ്. ദിവസവും ഒരു പിടി വറുത്ത മത്തങ്ങ വിത്തുകൾ കഴിക്കുന്നതിലൂടെ മുടിയിലെ പോഷകങ്ങൾ വർദ്ധിപ്പിക്കാം. ഉച്ചഭക്ഷണമായി ഇവ കഴിക്കാം.

ചീര ഇല: ചീര ഇല മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ കൂടുതലായി അടങ്ങിയ ഈ ഇലക്കറികൾ തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മുടിയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും സഹായിക്കുന്നു. തലയോട്ടിയിലെ പ്രകൃതിദത്ത കണ്ടീഷണറായ സെബത്തിൻ്റെ ഉത്പാദനത്തിനും വിറ്റാമിൻ എ സഹായിക്കുന്നു.

കറുത്ത എള്ള്: ആയുർവേദത്തിൽ മുടി കൊഴിച്ചിലിനും അകാല നരയ്ക്കും ചികിത്സയായി കറുത്ത എള്ള് ഉപയോഗിക്കുന്നു. ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി 1, ശക്തമായ ആന്റി ഓക്‌സിഡന്റുകൾ എന്നിവയെല്ലാം അവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശക്തമായ മുടി വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് കരുതപ്പെടുന്ന കരളിനെയും വൃക്കകളെയും അവ പിന്തുണയ്ക്കുന്നു. കൂടാതെ, എള്ളിലെ എണ്ണകൾ തലയോട്ടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും മുടിയുടെ വളർച്ചയ്ക്കും സഹായിക്കും.

എല്ല് സൂപ്പ്: ബോൺ ബ്രൂത്ത് ഒരു പോഷക സാന്ദ്രമായ മിശ്രിതമാണ്. ഇത് വീഗൻ അല്ലെങ്കിലും മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. കൊളാജൻ, ജെലാറ്റിൻ, മഗ്നീഷ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കൾ. പ്രോലിൻ, ഗ്ലൈസിൻ പോലുള്ള അമിനോ ആസിഡുകൾ എന്നിവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൻ്റെയും മുടിയുടെയും നഖങ്ങളുടെയും പ്രധാന ഘടകങ്ങളിലൊന്ന് കൊളാജൻ ആണ്. ഇത് ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, പ്രായത്തിനനുസരിച്ച് കുറയുന്നു. എല്ല് സൂപ്പ് പതിവായി കഴിക്കുന്നത് തലയോട്ടിയിലെ ചർമ്മത്തിൻ്റെ ദൃഢതയും പോഷണവും നിലനിർത്താൻ സഹായിക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...