13 March 2026

പ്രധാനമന്ത്രിയെ കാണണമെങ്കിൽ കൊവിഡ് ടെസ്റ്റ് നിർബന്ധം; തീരുമാനം രാജ്യത്ത് രോഗബാധ ഉയരുന്ന പശ്ചാത്തലത്തിൽ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നിട്ടുണ്ട്. 24 മണിക്കൂറിനുളളില്‍ ആറ് കൊവിഡ് മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുന്ന മന്ത്രിമാർക്ക് ആർ‌ടി- പി‌സി‌ആർ പരിശോധന നിർബന്ധമാക്കി. രാജ്യത്ത് സജീവമായ കൊവിഡ്-19 കേസുകൾ 7,000 കടന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്‍റെ വസതിയിൽ കാണാൻ പോകുന്ന ഡൽഹി മുഖ്യമന്ത്രി ഏഴ് എംപിമാർ, എംഎൽഎമാർ എന്നിവരുൾപ്പെടെ ഡൽഹിയിൽ നിന്നുള്ള 70 ഓളം ബിജെപി നേതാക്കൾ കൊവിഡ് ടെസ്റ്റിന് വിധേയരാകണം.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിനെ തുടർന്ന് പ്രധാനമന്ത്രി മോദി എല്ലാ സംസ്ഥാന നേതാക്കളെയും വൈകുന്നേരം 7:30ന് അത്താഴത്തിന് ക്ഷണിച്ചിരുന്നു. അത്താ‍ഴവിരുന്നിൽ പങ്കെടുക്കണമെങ്കിൽ ഇവരെല്ലാം കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കേണ്ടി വരും.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നിട്ടുണ്ട്. 24 മണിക്കൂറിനുളളില്‍ ആറ് കൊവിഡ് മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നപ്പോള്‍ ഗുജറാത്തില്‍ ആയിരം കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു.

കൊവിഡിന്‍റെ പുതിയ വകഭേദം രാജ്യത്ത് പടരുന്നതായും കണ്ടെത്തി. ഇന്ത്യയിലുടനീളം രോഗബാധയുള്ള 163 പേരില്‍ പുതിയ ഒമിക്രോണ്‍ വകഭേദമായ എക്‌സ്.എഫ്.ജിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ ജീനോമിക്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചിട്ടുണ്ട്.

Share

More Stories

സ്വകാര്യ വിമാന കമ്പനിയുടെ ഇന്ധന ഡിപ്പോ പാകിസ്ഥാൻ തകർത്തതായി താലിബാൻ

0
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ പുതിയതും ഗുരുതരവുമായ തലത്തിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ വിമാന താവളത്തിന് സമീപമുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഇന്ധന ഡിപ്പോയാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടതെന്ന് താലിബാൻ ഭരണകൂടം ഔദ്യോഗികമായി...

ഹോർമുസ് കടലിടുക്ക്: പേരിൻ്റെ ചരിത്രവും ആഗോള എണ്ണ വിതരണത്തിലുള്ള സ്വാധീനവും

0
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇറാൻ്റെ പുതിയ നേതൃത്വം ഈ തന്ത്രപ്രധാനമായ ജലപാത അടച്ചിടുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണികൾ കൂടുതൽ...

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

Featured

More News