ഐഎസ് ഇന്ത്യ തലവന്‍ സാഖ്വിബ് അബ്‌ദുള്‍ നാച്ചന്‍ മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു

രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിൻ്റെ പേരില്‍ നിരോധിച്ച സംഘടനയായ സിമിയുടെ ഭാരവാഹി ആയിരുന്നു

മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഐഎസ് ഇന്ത്യ തലവന്‍ സാഖ്വിബ് അബ്‌ദുള്‍ നാച്ചന്‍ മരിച്ചു. ഡല്‍ഹി സഫ്‌ദര്‍ ജങ്ഗ് ആശുപത്രിയില്‍ ആയിരുന്നു മരണം. ഒരാഴ്‌ച മുമ്പാണ് ഇയാളെ തിഹാര്‍ ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2023ല്‍ എന്‍ഐഎ അറസ്റ്റ് ചെയ്‌ത സാഖ്വിബ് അബ്‌ദുള്‍ നാച്ചന്‍ മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്.

ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ പഡ്‌ഗാ മേഖലയിൽ ഉള്‍പ്പെടെയുളള ഐഎസിൻ്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഇയാളെ അറസ്റ്റ് ചെയ്‌തത്. 2023 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നാലുദിവസമായി നിരീക്ഷണത്തിൽ ആയിരുന്നു. ശനിയാഴ്‌ച രാവിലെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

താനെ ജില്ലയിലെ പഡ്‌ഗായില്‍ നിന്നുളള ആളാണ് സാഖ്വിബ് അബ്‌ദുള്‍ ഹമീദ് നാച്ചന്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിൻ്റെ പേരില്‍ നിരോധിച്ച സംഘടനയായ സിമിയുടെ ഭാരവാഹി ആയിരുന്നു.

മുംബൈയില്‍ 2002-ലും 2003-ലുമായി നടന്ന മുംബൈ ഭീകരാക്രമണ പരമ്പരകളെ കുറിച്ചുളള അന്വേഷണത്തിലാണ് നാച്ചൻ്റെ പേര് ഉയര്‍ന്നു വന്നത്. മുംബൈ സെന്‍ട്രലിലും വില്ലെ പാര്‍ലിയിലും മുളുന്ദ് സ്‌റ്റേഷനിലും ഉള്‍പ്പെടെ നടന്ന സ്‌ഫോടനങ്ങളില്‍ 13 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ഈ കേസുകളില്‍ എകെ 56 റൈഫിള്‍ കൈവശം വെച്ചത് ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ക്ക് അറസ്റ്റിലായി. തീവ്രവാദ നിരോധന നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന (POTA) പ്രത്യേക കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2017ല്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇയാള്‍ പുറത്തിറങ്ങി.

2023ല്‍ എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിൽ ഉടനീളമുളള ഐഎസ് ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായായിരുന്നു അറസ്റ്റ്. ഡല്‍ഹി പഡ്‌ഗാ ഐഎസ് ടെറര്‍ മൊഡ്യൂള്‍ കേസിലെ പ്രധാന പ്രതിയാണ്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...