9 March 2026

‘രാജകീയ യാത്ര’; ട്രെയിൻ ടിക്കറ്റ് വില 6.50 ലക്ഷം മുതൽ 20 ലക്ഷം വരെ, യഥാർഥത്തിൽ എന്താണ്?

അരമൈൽ നീളമുള്ള ട്രെയിനിനുള്ളില്‍ മികച്ച ഹോസ്‌പിറ്റാലിറ്റി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്

ഗതാഗതത്തിനായി ട്രെയിനുകൾ ആശ്രയിക്കുന്നവരാണ് പലരും. ചെലവ് കുറഞ്ഞ മാർഗമാണ് ഇത് എന്നതാണ് കാരണങ്ങളിൽ ഒന്ന്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ ട്രെയിൻ ടിക്കറ്റ് ഏതാണ്? 20 ലക്ഷം രൂപയാണ് ആ ടിക്കറ്റിൻ്റെ വില. മഹാരാജാസ് എക്‌സ്പ്രസ് ആണ് ട്രെയിൻ.

2012 മുതൽ 2018 വരെയുള്ള വേൾഡ് ട്രാവൽ അവാർഡുകളിൽ തുടർച്ചയായി ഏഴ് തവണ “ലോകത്തെ മുൻനിര ലക്ഷ്വറി ട്രെയിൻ” ആയി തിരഞ്ഞെടുക്കപ്പെട്ട മഹാരാജാസ് എക്‌സ്പ്രസ് ഇന്ത്യക്ക് അഭിമാനമാണ്. ഈ ട്രെയിനിലെ പ്രസിഡൻഷ്യൽ സ്യൂട്ട് ടിക്കറ്റിന് 20,90,760 രൂപയാണ് വില.

ഇന്ത്യയിലെയും, വിദേശത്തെയും ടൂറിസ്റ്റുകളെ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സെൻ്റെറുകളിൽ എത്തിക്കുന്ന ട്രെയിനാണിത്. ഈ ട്രെയിനിൽ വിവിധ തരം ടൂറിസ്റ്റ് പാക്കേജുകൾ ലഭ്യമാണ്. അതായത് 6,51,000 രൂപ മുതൽ 20,90,760 രൂപ വരെ വ്യത്യസ്‌തതരം പാക്കേജുകൾ.

മഹാരാജാസ് എക്‌സ്‌പ്രസിൻ്റെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഏഴ് ദിവസത്തെ ആറ് രാത്രികളിലെ യാത്രകൾക്കാണ് 20 ലക്ഷം രൂപ വരെ ഈടാക്കുന്നത്. ഈ യാത്രയിൽ ആകെ 2,724 കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്.

നാല് വ്യത്യസ്‌തതരം വിഭാഗത്തിൽ ഈ ട്രെയിനിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഡീലക്‌സ്, ക്യാബിൻ, ജൂനിയർ സ്യൂട്ട്, പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിങ്ങനെയാണത്. ഡീലക്‌സ് ക്യാബിനിൽ യാത്ര ചെയ്യാൻ ഒരു യാത്രക്കാരൻ 6,51,000 രൂപ നൽകണം. ക്യാബിനിൽ 8,34,960 രൂപയും, ജൂനിയർ സ്യൂട്ടിൽ 12,17,160 രൂപയും, പ്രസിഡൻഷ്യൽ സ്യൂട്ടിൽ 20,90,760 രൂപയുമാണ് നിരക്കുകൾ.

രാജസ്ഥാനെ കേന്ദ്രീകരിച്ചാണ് ട്രെയിന്‍ യാത്രകള്‍ ഒരുക്കിയിട്ടുള്ളത്. ഒക്ടോബറിനും ഏപ്രിൽ മാസത്തിനും ഇടയിൽ വടക്ക്- പടിഞ്ഞാറ്, മധ്യ ഇന്ത്യയിൽ ഉടനീളം ഇത് പ്രധാനമായും നാല് റൂട്ടുകളിൽ സർവീസ് നടത്തുന്നു. റൂട്ടുകൾ ഇതാണ്:

ഹെറിറ്റേജ് ഓഫ് ഇന്ത്യ

മുംബൈ- അജന്ത- ഉദയ്‌പൂർ- ജോധ്പൂർ- ബിക്കാനീർ- ജയ്‌പൂർ- രൺതംബോർ- ആഗ്- ഡൽഹി (6 രാത്രികൾ/ 7 പകലുകൾ)

ട്രഷേഴ്‌സ്‌ ഓഫ് ഇന്ത്യ

ഡൽഹി- ആഗ്ര- രൺതംബോർ- ജയ്‌പൂർ- ഡൽഹി (3 രാത്രികൾ/ 4 പകലുകൾ)

ഇന്ത്യൻ പനോരമ

ഡൽഹി- ജയ്‌പൂർ- രൺതംബോർ- ഫത്തേപൂർ സിക്രി- ആഗ്ര- ഗ്വാളിയോർ- ഓർക്ക- ഖജുരാഹോ- വാരണാസി- ലക്‌നൗ- ഡൽഹി (6 രാത്രികൾ / 7 പകലുകൾ)

ദി ഇന്ത്യൻ സ്പ്ലെൻഡർ

ഡൽഹി- ആഗ്ര- രൺതംബോർ- ജയ്‌പൂർ- ബിക്കാനീർ- ജോധ്പൂർ- ഉദയ്‌പൂർ- ബാലസിനോർ- മുംബൈ (6 രാത്രികൾ/ 7 പകലുകൾ)

ട്രെയിനില്‍ 23 കോച്ചുകളാണ് ഉള്ളത്. ഇതില്‍ 14 വ്യക്തിഗത ക്യാബിനുകളുണ്ട്. ഡീലക്‌സ് ക്യാബിനുകൾ 20, ജൂനിയർ സ്യൂട്ടുകൾ 18, സ്യൂട്ടുകൾ 4 , നവരത്ന എന്ന എക്‌സ്‌ക്ലൂസീവ് പ്രസിഡൻഷ്യൽ സ്യൂട്ട് തുടങ്ങിയവയിലായി ഒരുസമയം ആകെ 84 അതിഥികൾക്ക് യാത്ര ചെയ്യാം.

അരമൈൽ നീളമുള്ള ട്രെയിനിനുള്ളില്‍ മികച്ച ഹോസ്‌പിറ്റാലിറ്റി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൂർണമായി സ്റ്റോക്ക് ചെയ്‌ത ബാറുകൾ, ആഡംബര സ്യൂട്ടുകൾ, ബട്ട്‌ലർ സേവനങ്ങൾ, ലോഞ്ച്, ജനറേറ്ററുകള്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഇതിനുള്ളിലുണ്ട്. സഞ്ചാരികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

Share

More Stories

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

0
| പിജി പ്രേംലാൽ 40-ഉം 50-ഉം വർഷങ്ങളോളം കാലം പാർട്ടിയിൽ അംഗത്വമുണ്ടായിട്ടും, ഇടതുരാഷ്ട്രീയ വിദ്യാഭ്യാസം പഠനക്ലാസ്സുകളിൽ യഥേഷ്ടം കൈപ്പറ്റുകയുണ്ടായിട്ടും ഏറ്റവും പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ ചിന്താപദ്ധതികളിലും യാഥാസ്ഥിതികത്വം നിറഞ്ഞ ജ്യോത്സ്യമടക്കമുള്ള വിശ്വാസപ്രമാണങ്ങളിലും വരെ അഭയം പ്രാപിച്ച...

Featured

More News