ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇന്‍ഡ്യ മുന്നണി വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പരമാവധി ഇടങ്ങളില്‍ തനിച്ച് മത്സരിച്ച് പാര്‍ട്ടിയെ തിരിച്ചുപിടിക്കാന്‍ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം മുന്നോട്ടു വെച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. പൂര്‍ണമായും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ടൈംസ് നൗവിനോട് പറഞ്ഞു.
“പൂര്‍ണമായും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. എവിടെ നിന്നാണ് ഈ വാര്‍ത്തവരുന്നത്?. ഇന്‍ഡ്യ മുന്നണിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പൂര്‍ണമായും നിലയുറപ്പിക്കുന്നത്. ഞങ്ങളതിനെ ശക്തിപ്പെടുത്തുകയാണ്,” -എന്നാണ് കെസി വേണുഗോപാലിൻ്റെ പ്രതികരണം.



