...
Home News National കോണ്‍ഗ്രസ് ഇന്‍ഡ്യ മുന്നണി വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; അടിസ്ഥാന രഹിതമായ വാര്‍ത്തയെന്ന്

കോണ്‍ഗ്രസ് ഇന്‍ഡ്യ മുന്നണി വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; അടിസ്ഥാന രഹിതമായ വാര്‍ത്തയെന്ന്

അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി

237

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇന്‍ഡ്യ മുന്നണി വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പരമാവധി ഇടങ്ങളില്‍ തനിച്ച് മത്സരിച്ച് പാര്‍ട്ടിയെ തിരിച്ചുപിടിക്കാന്‍ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം മുന്നോട്ടു വെച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. പൂര്‍ണമായും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ടൈംസ് നൗവിനോട് പറഞ്ഞു.

“പൂര്‍ണമായും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. എവിടെ നിന്നാണ് ഈ വാര്‍ത്തവരുന്നത്?. ഇന്‍ഡ്യ മുന്നണിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പൂര്‍ണമായും നിലയുറപ്പിക്കുന്നത്. ഞങ്ങളതിനെ ശക്തിപ്പെടുത്തുകയാണ്,” -എന്നാണ് കെസി വേണുഗോപാലിൻ്റെ പ്രതികരണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.