ചൈന അതിവേഗ റെയിൽ സാങ്കേതികതയിൽ ഗ്ലോബൽ റെക്കോർഡ് നേടിയിരിക്കുകയാണ്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ഗവേഷകർ 2 സെക്കൻഡിനുള്ളിൽ 700 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർകണ്ടക്ടിങ് മാഗ്‌ലെവ് ട്രെയിൻ പരീക്ഷിച്ചു.
ലോ-വാക്വം ട്യൂബിലൂടെ രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ ഘർഷണവും വായു പ്രതിരോധവും ഇല്ലാതാക്കാൻ ശക്തമായ കാന്തശക്തിയും മാഗ്‌ലെവ് സാങ്കേതികതയും ഉപയോഗിച്ചാണ് ട്രെയിൻ സഞ്ചരിച്ചത്. പരീക്ഷണ വീഡിയോയിൽ പ്രകാശത്തെ മറികടന്ന വേഗതയിലുള്ള ട്രെയിൻ ദൃശ്യമാകുന്നു.
ഈ സാങ്കേതിക വിദ്യ നഗരങ്ങൾക്കിടയിലെ യാത്ര ദൈർഘ്യം വളരെ കുറയ്ക്കുകയും, ഭാവിയിൽ അന്തർദേശീയ യാത്രകൾക്കും വഴിതുറക്കാൻ സഹായിക്കുമെന്നാണ് വിശകലനങ്ങൾ.



