വി.കെ. പ്രശാന്ത് എംഎൽഎക്ക് ഓഫീസ് അലവൻസ് ലഭിക്കുന്നില്ല; കള്ളപ്രചാരണങ്ങൾ പൊളിച്ച് വിവരാവകാശ രേഖകൾ

കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് എംഎൽഎയോട് കൗൺസിലർ ആർ. ശ്രീലേഖ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉണ്ടായിരുന്നു.

വി.കെ. പ്രശാന്ത് എംഎൽഎക്ക് 25,000 രൂപ ഓഫീസ് അലവൻസായി ലഭിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അസത്യമാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. എംഎൽഎമാർക്ക് ഓഫീസ് വാടകയ്ക്കോ പ്രത്യേക ഓഫീസ് അലവൻസായോ തുക നൽകുന്നില്ലെന്നാണ് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് എംഎൽഎയോട് കൗൺസിലർ ആർ. ശ്രീലേഖ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായ വാടക നൽകി തന്നെയാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും, കരാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഓഫീസ് ഒഴിയില്ലെന്നും വി.കെ. പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ എംഎൽഎയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കുപ്രചാരണങ്ങൾ വ്യാപകമായി പ്രചരിച്ചു. ഓഫീസ് അലവൻസായി തുക ലഭിക്കുന്നുവെന്നും, വാടകയിനത്തിൽ വളരെ കുറച്ച് തുകയേ എംഎൽഎ നൽകുന്നുള്ളുവെന്നും ആയിരുന്നു ആരോപണങ്ങൾ.

ഇത് സംബന്ധിച്ച് നൽകിയ വിവരാവകാശ അപേക്ഷയിൽ എംഎൽഎമാർക്ക് ഓഫീസ് വാടകയിനത്തിൽ പ്രത്യേക തുക നൽകുന്നുണ്ടോയെന്നതാണ് പ്രധാനമായും പരിശോധിച്ചത്. എന്നാൽ അത്തരത്തിൽ യാതൊരു തുകയും നൽകുന്നില്ലെന്നും, അനുവദിക്കുന്നതെല്ലാം മണ്ഡലം അലവൻസായി മാത്രമാണെന്നും വിവരാവകാശ രേഖയിൽ വ്യക്തമായി പറയുന്നു. എംഎൽഎമാരുടെ അലവൻസുമായി ബന്ധപ്പെട്ട വിശദമായ രേഖകൾ നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണെന്നും വ്യക്തമാക്കുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...