13 March 2026

ഗൂഗിളിന്റെ ‘അദ്ഭുത വിളക്ക്’: സ്വന്തം വിർച്വൽ ലോകം സൃഷ്ടിക്കാൻ ഇനി ‘പ്രോജക്ട് ജീനി’

നിങ്ങളുടെ സങ്കല്പങ്ങൾക്കപ്പുറമുള്ള ലോകങ്ങൾ വിരൽത്തുമ്പിൽ യാഥാർത്ഥ്യമാകുന്ന ഒരു കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ എക്സിലൂടെ പങ്കുവെച്ച പുതിയ പ്രഖ്യാപനം അത്തരമൊരു വിപ്ലവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവേദനാത്മക ലോകങ്ങൾ (Interactive worlds) നിർമ്മിക്കാൻ കഴിയുന്ന പ്രോജക്ട് ജീനി എന്ന വെബ് ആപ്പ് പദ്ധതിയാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ ടൂൾ നേരിട്ട് പരീക്ഷിച്ചുനോക്കിയ പിച്ചൈ, ഇതിന്റെ പ്രവർത്തനം അവിശ്വസനീയമാണെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ജീനി 3' എന്ന എഐ വേൾഡ് ജനറേഷൻ മോഡലിന്റെ പിൻബലത്തിലാണ് പ്രോജക്ട് ജീനി പ്രവർത്തിക്കുന്നത്. നാനോ ബനാന പ്രോ+, ജെമിനി, ജീനി 3 എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പ്രോട്ടോടൈപ്പ് വെബ് ആപ്പാണ് നിലവിൽ ഗൂഗിൾ സജ്ജമാക്കിയിരിക്കുന്നത്. ഒരു ബഹിരാകാശസഞ്ചാരി സ്പേസ് വാക്ക് നടത്തുന്ന അതിമനോഹരമായ ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് ഇതിന്റെ സാധ്യതകൾ ഗൂഗിൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. നിലവിൽ അമേരിക്കയിലെ അൾട്രാ സബ്സ്ക്രൈബർമാർക്കാണ് ഈ സൗകര്യം ലഭ്യമായിത്തുടങ്ങുന്നത്. 'വേൾഡ് സ്കെച്ചിങ്' എന്ന ലളിതമായ പ്രക്രിയയിലൂടെയാണ് പ്രോജക്ട് ജീനിയിൽ പുതിയ ലോകങ്ങൾ പിറക്കുന്നത്. ഉപയോക്താക്കൾ നൽകുന്ന ടെക്സ്റ്റ് പ്രോംറ്റുകളോ ചിത്രങ്ങളോ വിശകലനം ചെയ്ത് പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുന്ന ഒരു 360 ഡിഗ്രി ലോകം സൃഷ്ടിക്കാൻ ഇതിന് സാധിക്കും. ഫസ്റ്റ് പേഴ്സൺ വ്യൂവിലൂടെ സ്വന്തം കണ്ണുകളാൽ കാണുന്നതുപോലെയോ, തേഡ് പേഴ്സൺ വ്യൂവിലൂടെ കഥാപാത്രത്തോടൊപ്പമോ ഈ ലോകം ചുറ്റിക്കാണാൻ സാധിക്കും. നിലവിൽ 60 സെക്കൻഡ് നേരത്തേക്ക് മാത്രമേ ഈ ലോകം ആസ്വദിക്കാൻ കഴിയൂ എങ്കിലും ഇതിന്റെ പശ്ചാത്തലങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുമെന്നത് ശ്രദ്ധേയമാണ്. മാർക്ക് സക്കർബർഗിന്റെ മെറ്റാവേഴ്സ് ആശയത്തിന് വലിയൊരു വെല്ലുവിളിയാണ് പ്രോജക്ട് ജീനി ഉയർത്തുന്നത്. വിആർ ഹെഡ്സെറ്റുകൾ വഴി പ്രതീകാത്മക ലോകം സൃഷ്ടിക്കാൻ മെറ്റ ശ്രമിച്ചെങ്കിലും ചാറ്റ്ജിപിറ്റിയുടെ വരവോടെ അവർക്ക് എഐ രംഗത്തേക്ക് ശ്രദ്ധ മാറ്റേണ്ടി വന്നു. എന്നാൽ മെറ്റ നിർത്തിയിടത്തുനിന്ന് തുടങ്ങാനാണ് ഗൂഗിളിന്റെ നീക്കം. എഐ ഉപയോഗിച്ച് ആർക്കും ലളിതമായി ഒരു പ്രതീകാത്മക ലോകം നിർമ്മിക്കാമെന്ന ആശയം മെറ്റ പോലും ചിന്തിച്ചിട്ടുണ്ടാവില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ വിർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി, വിനോദരംഗം എന്നിവയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. എഐ അധിഷ്ഠിത റോബോട്ടുകളുടെ സഞ്ചാരത്തിന് വരെ ഇത്തരം കൃത്രിമ ലോകങ്ങൾ പ്രയോജനപ്പെട്ടേക്കാം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം അവതരിപ്പിച്ചിട്ടുള്ള ഈ പദ്ധതിയിലൂടെ ജനങ്ങൾ എങ്ങനെയൊക്കെ ഇത്തരം ലോകങ്ങളെ പ്രയോജനപ്പെടുത്തുന്നു എന്ന് നിരീക്ഷിക്കാനാണ് ഗൂഗിൾ താല്പര്യപ്പെടുന്നത്. സങ്കല്പങ്ങളെ ഡിജിറ്റൽ ലോകത്ത് യാഥാർത്ഥ്യമാക്കുന്ന ഈ 'ജീനി' വരുംകാലത്തെ സാങ്കേതിക വിപ്ലവത്തിന്റെ തുടക്കം മാത്രമാണ്.

നിങ്ങളുടെ സങ്കല്പങ്ങൾക്കപ്പുറമുള്ള ലോകങ്ങൾ വിരൽത്തുമ്പിൽ യാഥാർത്ഥ്യമാകുന്ന ഒരു കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ എക്സിലൂടെ പങ്കുവെച്ച പുതിയ പ്രഖ്യാപനം അത്തരമൊരു വിപ്ലവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവേദനാത്മക ലോകങ്ങൾ (Interactive worlds) നിർമ്മിക്കാൻ കഴിയുന്ന പ്രോജക്ട് ജീനി എന്ന വെബ് ആപ്പ് പദ്ധതിയാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ ടൂൾ നേരിട്ട് പരീക്ഷിച്ചുനോക്കിയ പിച്ചൈ, ഇതിന്റെ പ്രവർത്തനം അവിശ്വസനീയമാണെന്നാണ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ജീനി 3’ എന്ന എഐ വേൾഡ് ജനറേഷൻ മോഡലിന്റെ പിൻബലത്തിലാണ് പ്രോജക്ട് ജീനി പ്രവർത്തിക്കുന്നത്. നാനോ ബനാന പ്രോ+, ജെമിനി, ജീനി 3 എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പ്രോട്ടോടൈപ്പ് വെബ് ആപ്പാണ് നിലവിൽ ഗൂഗിൾ സജ്ജമാക്കിയിരിക്കുന്നത്. ഒരു ബഹിരാകാശസഞ്ചാരി സ്പേസ് വാക്ക് നടത്തുന്ന അതിമനോഹരമായ ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് ഇതിന്റെ സാധ്യതകൾ ഗൂഗിൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. നിലവിൽ അമേരിക്കയിലെ അൾട്രാ സബ്സ്ക്രൈബർമാർക്കാണ് ഈ സൗകര്യം ലഭ്യമായിത്തുടങ്ങുന്നത്.

‘വേൾഡ് സ്കെച്ചിങ്’ എന്ന ലളിതമായ പ്രക്രിയയിലൂടെയാണ് പ്രോജക്ട് ജീനിയിൽ പുതിയ ലോകങ്ങൾ പിറക്കുന്നത്. ഉപയോക്താക്കൾ നൽകുന്ന ടെക്സ്റ്റ് പ്രോംറ്റുകളോ ചിത്രങ്ങളോ വിശകലനം ചെയ്ത് പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുന്ന ഒരു 360 ഡിഗ്രി ലോകം സൃഷ്ടിക്കാൻ ഇതിന് സാധിക്കും. ഫസ്റ്റ് പേഴ്സൺ വ്യൂവിലൂടെ സ്വന്തം കണ്ണുകളാൽ കാണുന്നതുപോലെയോ, തേഡ് പേഴ്സൺ വ്യൂവിലൂടെ കഥാപാത്രത്തോടൊപ്പമോ ഈ ലോകം ചുറ്റിക്കാണാൻ സാധിക്കും. നിലവിൽ 60 സെക്കൻഡ് നേരത്തേക്ക് മാത്രമേ ഈ ലോകം ആസ്വദിക്കാൻ കഴിയൂ എങ്കിലും ഇതിന്റെ പശ്ചാത്തലങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുമെന്നത് ശ്രദ്ധേയമാണ്.

മാർക്ക് സക്കർബർഗിന്റെ മെറ്റാവേഴ്സ് ആശയത്തിന് വലിയൊരു വെല്ലുവിളിയാണ് പ്രോജക്ട് ജീനി ഉയർത്തുന്നത്. വിആർ ഹെഡ്സെറ്റുകൾ വഴി പ്രതീകാത്മക ലോകം സൃഷ്ടിക്കാൻ മെറ്റ ശ്രമിച്ചെങ്കിലും ചാറ്റ്ജിപിറ്റിയുടെ വരവോടെ അവർക്ക് എഐ രംഗത്തേക്ക് ശ്രദ്ധ മാറ്റേണ്ടി വന്നു. എന്നാൽ മെറ്റ നിർത്തിയിടത്തുനിന്ന് തുടങ്ങാനാണ് ഗൂഗിളിന്റെ നീക്കം. എഐ ഉപയോഗിച്ച് ആർക്കും ലളിതമായി ഒരു പ്രതീകാത്മക ലോകം നിർമ്മിക്കാമെന്ന ആശയം മെറ്റ പോലും ചിന്തിച്ചിട്ടുണ്ടാവില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭാവിയിൽ വിർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി, വിനോദരംഗം എന്നിവയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. എഐ അധിഷ്ഠിത റോബോട്ടുകളുടെ സഞ്ചാരത്തിന് വരെ ഇത്തരം കൃത്രിമ ലോകങ്ങൾ പ്രയോജനപ്പെട്ടേക്കാം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം അവതരിപ്പിച്ചിട്ടുള്ള ഈ പദ്ധതിയിലൂടെ ജനങ്ങൾ എങ്ങനെയൊക്കെ ഇത്തരം ലോകങ്ങളെ പ്രയോജനപ്പെടുത്തുന്നു എന്ന് നിരീക്ഷിക്കാനാണ് ഗൂഗിൾ താല്പര്യപ്പെടുന്നത്. സങ്കല്പങ്ങളെ ഡിജിറ്റൽ ലോകത്ത് യാഥാർത്ഥ്യമാക്കുന്ന ഈ ‘ജീനി’ വരുംകാലത്തെ സാങ്കേതിക വിപ്ലവത്തിന്റെ തുടക്കം മാത്രമാണ്.

Share

More Stories

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

0
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും...

കേന്ദ്രം കൈയൊഴിഞ്ഞു; എൽപിജി സിലിണ്ടറുകളുടെ വിതരണ മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

0
ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി മുൻഗണനാ ക്രമത്തിൽ സിലിണ്ടർ ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക...

Featured

More News