ദീർഘകാലമായി തുടരുന്ന ഏറ്റുമുട്ടലിന് ആക്കം കൂട്ടിക്കൊണ്ട് ഇറാന് എതിരെ സംയുക്ത ആക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേലും അമേരിക്കയും. മാസങ്ങളായി തുടർന്ന സൈനിക പരിശീലനവും നയതന്ത്രവും ഇപ്പോൾ തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങിയിരിക്കുന്നു. ആക്രമണം മേഖലയെ ഒരു യുദ്ധ പൂർണ അന്തരീക്ഷത്തിലേയ്‌ക്ക് നയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിൽ എത്തിനിൽക്കുകയാണ് ആക്രമണ ഫലങ്ങൾ.

  1. ആണവായുധ ഭീഷണി

ഇറാൻ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതായും ആണവായുധം നിർമ്മിക്കാൻ വളരെ അടുത്തെത്തിയതായും ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും അത് തടയാൻ ഏത് അറ്റകൈ പ്രയോഗിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.

  1. സംഘടനകള്‍ക്കുള്ള പിന്തുണ

ഇസ്രയേലിനെതിരെ പോരാടുന്ന ഹമാസ് (ഗസ), ഹിസ്ബുള്ള (ലെബനൻ), ഹൂതികൾ (യമൻ) തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ പണവും ആയുധങ്ങളും നൽകുന്നു എന്നതാണ് മറ്റൊരു പ്രധാന കാരണം. മേഖലയിലെ സമാധാനം തകർക്കാൻ ഇറാൻ ഈ ‘പ്രോക്സി’ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുവെന്ന് അമേരിക്കയും ഇസ്രയേലും വിശ്വസിക്കുന്നു.

  1. നേരിട്ടുള്ള ആക്രമണങ്ങൾ

2024 ഏപ്രിലിലും ഒക്ടോബറിലും ഇറാൻ നേരിട്ട് ഇസ്രയേലിന് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു. ഇതിന് മറുപടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് (ഫെബ്രുവരി 28) നടന്ന ആക്രമണം ഈ പ്രതികാര നടപടിയുടെ ഭാഗമാണ്.

  1. മേഖലാ സുരക്ഷയും അമേരിക്കൻ താൽപ്പര്യങ്ങളും

ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളും അമേരിക്കയെ ചൊടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കാനും ഇറാൻ്റെ സ്വാധീനം കുറയ്ക്കാനും അമേരിക്കൻ സൈന്യം നേരിട്ട് യുദ്ധത്തിൽ പങ്കുചേരുന്നു.

  1. ഭരണകൂട മാറ്റം

ഇന്നത്തെ പ്രസ്താവനയിൽ നെതന്യാഹു സൂചിപ്പിച്ചത് “ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ വിധി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കും” എന്നാണ്. അതായത്, ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കി തങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കുക എന്നതും ഈ ആക്രമണത്തിൻ്റെ ലക്ഷ്യമാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...