6 March 2026

‘കേന്ദ്രസർക്കാർ നിശബ്‌ദതയിൽ’; യുഎസ് തകർത്തത് ഇന്ത്യയുടെ അതിഥിയായി വന്ന ഇറാൻ പടക്കപ്പൽ

കേന്ദ്രത്തിൻ്റെ ഈ നിശബ്‌ദത അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കി

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ പടക്കപ്പൽ അമേരിക്കൻ അന്തർ വാഹിനിയാണ് ആക്രമണത്തിൽ തകർത്തത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം നടന്ന ഈ ദൗർഭാഗ്യകരമായ ആക്രമണത്തിൽ 87 ഇറാനിയൻ നാവികരും കൊല്ലപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അന്തർവാഹിനി ആക്രമണം നടത്തുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

ഇന്ത്യ ക്ഷണിച്ചു വരുത്തിയ അതിഥികൾ മടക്കയാത്രയിൽ കൊല്ലപ്പെട്ടിട്ടും സംഭവത്തെ അപലപിക്കാനോ ഔദ്യോഗികമായി പ്രതികരിക്കാനോ നരേന്ദ്ര മോദി സർക്കാർ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചു. കേന്ദ്രത്തിൻ്റെ ഈ നിശബ്‌ദത അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും ഇത് വിദേശനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണെന്നും പ്രതിരോധ വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വന്നവരെ പിന്നിൽ നിന്ന് ചതിച്ചവരായി ലോകം നമ്മളെ കാണാൻ ഈ സംഭവം കാരണമായേക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്. ഗൂഢാലോചന ആരോപണങ്ങൾ ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന സൈനിക അഭ്യാസത്തിലേക്ക് അമേരിക്കയെയും ക്ഷണിച്ചിരുന്നെങ്കിലും അവർ പടക്കപ്പലുകളെ അയച്ചിരുന്നില്ല. ഇസ്രായേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ പദ്ധതിയെ കുറിച്ച് കേന്ദ്ര സർക്കാരിന് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന ഗൗരവകരമായ ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയാണെന്ന ‘മഹാസാഗർ’ വിഷൻ പ്രഖ്യാപനങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. നയതന്ത്ര വിള്ളൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന് ഈ സംഭവം വലിയ ആഘാതമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ഈ നയതന്ത്ര പാളിച്ച വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കും. നിലവിൽ വിദേശ മാധ്യമങ്ങളടക്കം ഇന്ത്യയുടെ നിലപാടിനെ വിമർശിക്കുന്നുണ്ട്. -Image Credit: American Kahani

Share

More Stories

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

യുദ്ധക്കപ്പൽ മുക്കിയതിന് പകരംവീട്ടി ഇറാൻ; പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം

0
വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസിന്റെ എണ്ണക്കപ്പലിന് നേരെ തങ്ങൾ ആക്രമണം നടത്തിയെന്ന് ഇറാന്റെ സായുധസേനയായ ഐആർജിസി (IRGC) അവകാശപ്പെട്ടു. 2026 മാർച്ച് 5 വ്യാഴാഴ്ച രാവിലെ നടന്ന ഈ ആക്രമണത്തിന് പിന്നാലെ കപ്പലിന്...

ബംഗാൾ ഗവർണർ ബോസും ലഡാക്ക് എൽജി ഗുപ്‌തയും അപ്രതീക്ഷിതമായി രാജിവച്ചു

0
അപ്രതീക്ഷിത സംഭവ വികാസത്തിൽ, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്‌തയും വ്യാഴാഴ്‌ച സ്ഥാനങ്ങൾ രാജിവച്ചു. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് വ്യാഴാഴ്‌ച വൈകുന്നേരം...

ഹോർമുസ് കടലിടുക്കിൽ 23,000 -ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു

0
പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ഇന്ത്യക്കാർ. ഈ മേഖലയിൽ 23,000 ഓളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയുടെ 36 കപ്പലുകൾ പേർഷ്യൻ...

ഹിരോഷിമ ബോംബിന്റെ 20 മടങ്ങ് ശക്തി; ഇറാൻ യുദ്ധത്തിനിടെ ‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് യുഎസ്

0
ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ലോകത്തെ വിറപ്പിക്കുന്ന 'ഡൂംസ്ഡേ' മിസൈൽ വിജയകരമായി പരീക്ഷിച്ച് അമേരിക്ക. ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ മിനിറ്റ്മാൻ-3 (Minuteman-III) എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...

‘ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്’ എന്ന ഇറാന്റെ ഉരുക്ക് മുഷ്‌ടി ; ജനനത്തിനു പിന്നിലെ കഥ

0
ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഒരു സൈന്യമേ ഉള്ളൂ. എന്നാൽ ഇറാനിൽ സ്ഥിതി വ്യത്യസ്തമാണ്. സാധാരണ സൈന്യത്തിന് സമാന്തരമായി പ്രവർത്തിക്കുന്ന, കൂടുതൽ അധികാരങ്ങളുള്ള മറ്റൊരു സംവിധാനമുണ്ട്. അതാണ് 'ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്' IRGC....

Featured

More News