13 March 2026

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

ഡൈനാമിക് അലേർട്ട് ഉപയോഗിക്കുന്ന ആപ്പുകളെ ഇതിൽ നിന്ന് ഒഴിവാക്കും

ഏത് ആപ്പ് ആണ് ഏറ്റവും കൂടുതൽ ബാറ്ററി ഉപയോ​ഗിക്കുന്നതെന്ന് അറിയാൻ ഒരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാനാണ് ​ഗൂഗിളിൻ്റെ പുതിയ നീക്കം. പ്ലേസ്റ്റോർ ലിസ്റ്റിങ്ങിലാണ് ഇത് സംബന്ധിച്ച് ലേബൽ ചെയ്യുക. എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കൾ‌ക്കും ഈ ഫീച്ചർ ഉടൻ ലഭിച്ചു തുടങ്ങും.

ഒരു ആപ്പ് അനുവദനീയമായ പരിധിക്കപ്പുറം ബാറ്ററി ഉപയോഗിക്കുക ആണെങ്കിൽ, ഇൻസ്റ്റാളേഷന് മുമ്പോ പ്ലേസ്റ്റോറിൽ ബ്രൗസ് ചെയ്യുമ്പോഴോ ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് നൽകും. ഉയർന്ന ബാക്​​ഗ്രൗണ്ട് ആക്ടിവിറ്റി കാരണം ഈ ആപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ ബാറ്ററി ഉപയോഗിച്ചേക്കാം എന്ന തരത്തിൽ ഉള്ളതായിരിക്കും ലേബൽ.

സാധനങ്ങളുടെ ഡെലിവറി, ക്യാബ് സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട ഡൈനാമിക് അലേർട്ട് ഉപയോഗിക്കുന്ന ആപ്പുകളെ ഇതിൽ നിന്ന് ഒഴിവാക്കും. ഉപയോക്താക്കൾക്ക് ബാറ്ററി ചാർജ് കുറയുന്നത് ഒരു സ്ഥിരം പ്രശ്‌നമാണ്. അധിക ലോഡ് ഇല്ലാതെ പ്രവർത്തിപ്പിക്കുന്നതിനായി ആൻഡ്രോയിഡ് ആപ്പുകളിൽ മാറ്റങ്ങൾ വരുത്തുന്നത് ഒരു നല്ല നടപടിയായിരിക്കും എന്നാണ് വിലയിരുത്തൽ.

Share

More Stories

സ്വകാര്യ വിമാന കമ്പനിയുടെ ഇന്ധന ഡിപ്പോ പാകിസ്ഥാൻ തകർത്തതായി താലിബാൻ

0
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ പുതിയതും ഗുരുതരവുമായ തലത്തിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ വിമാന താവളത്തിന് സമീപമുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഇന്ധന ഡിപ്പോയാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടതെന്ന് താലിബാൻ ഭരണകൂടം ഔദ്യോഗികമായി...

ഹോർമുസ് കടലിടുക്ക്: പേരിൻ്റെ ചരിത്രവും ആഗോള എണ്ണ വിതരണത്തിലുള്ള സ്വാധീനവും

0
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇറാൻ്റെ പുതിയ നേതൃത്വം ഈ തന്ത്രപ്രധാനമായ ജലപാത അടച്ചിടുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണികൾ കൂടുതൽ...

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

Featured

More News