കേര പദ്ധതി; സംസ്ഥാനത്ത് കാർഷിക പരിശീലന ആവശ്യകതാ സർവ്വേ തുടങ്ങി

കാലാവസ്ഥാ അതിജീവന കൃഷിരീതികൾ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങൾ നേരിൽ കണ്ട് പഠിക്കുന്നതിനുള്ള അവസരവും ഈ പരിശീലനത്തിന്റെ ഭാഗമായി കർഷകർക്ക് ലഭിക്കും.

കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന ‘കേര’ (KERA) പദ്ധതിയുടെ ഭാഗമായി വിപുലമായ കാർഷിക പരിശീലനാവശ്യകതാ സർവ്വേ (Training Needs Assessment Survey) സംസ്ഥാന വ്യാപകമായി ആരംഭിച്ചു. നിലവിലെ കൃഷി രീതികളെക്കുറിച്ചും, നൂതനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതുമായ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പ്രിസിഷൻ ഫാമിംഗ്, ഡ്രോൺ സാങ്കേതികവിദ്യ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കർഷകർക്കുള്ള അറിവും അവബോധവും കൃഷി സംബന്ധമായ പരിശീലന ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കുക എന്നതാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്.

നൂതന കാർഷിക സങ്കേതങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള അവരുടെ താൽപ്പര്യവും സർവ്വേയിലൂടെ മനസ്സിലാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കർഷകർക്ക് ആവശ്യമായ വിദഗ്ദ്ധ പരിശീലന പരിപാടികൾ സംസ്ഥാനത്ത് തയ്യാറാക്കുക.

രണ്ട് രീതികളിലായാണ് സർവ്വേയ്ക്കായുള്ള വിവരശേഖരണം നടക്കുന്നത്. സർവ്വേ പ്രതിനിധികൾ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകളിൽ നേരിട്ടെത്തി കർഷകരുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിക്കും. നേരിട്ടെത്താത്ത മറ്റ് പ്രദേശങ്ങളിലെ കർഷകർക്ക് ഓൺലൈനായും സർവ്വേയിൽ പങ്കുചേരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

കാലാവസ്ഥാ അതിജീവന കൃഷിരീതികൾ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങൾ നേരിൽ കണ്ട് പഠിക്കുന്നതിനുള്ള അവസരവും ഈ പരിശീലനത്തിന്റെ ഭാഗമായി കർഷകർക്ക് ലഭിക്കും. ഇതിന് പുറമെ, വിദേശ രാജ്യങ്ങളിലെ നൂതന കാർഷിക മാതൃകകൾ സന്ദർശിച്ച് മനസ്സിലാക്കുന്നതിനുള്ള അവസരങ്ങളും കർഷകർക്ക് ലഭ്യമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ പരിശീലന പരിപാടികൾ കർഷകർക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ രൂപകല്പന ചെയ്യുന്നതിനാണ് സർവ്വേ സംഘടിപ്പിക്കുന്നത്.

സർവ്വേയിൽ പങ്കെടുക്കുന്നതിനും വിവരങ്ങൾ നൽകുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള ക്യു.ആർ കോഡ് (QR Code) കർഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സർവേയുടെ വിശദവിവരങ്ങൾക്കായി കൃഷിഭവനുകളുമായോ, കേരയുടെ കണ്ണൂർ, തൃശൂർ, കോട്ടയം എന്നീ റീജ്യണൽ പ്രൊജക്റ്റ് മാനേജുമെന്റ് യൂണിറ്റുകളുമായോ, തിരുവനന്തപുരം വഴുതക്കാടുള്ള കേര സംസ്ഥാന പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8589996464

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...