14 March 2026

കുട്ടികൾക്കായി സുരക്ഷിത വാട്സാപ്പ്; ഇനി രക്ഷിതാക്കൾക്ക് അക്കൗണ്ടുകൾ പൂർണ്ണമായി നിയന്ത്രിക്കാം

ഇന്നത്തെ കാലത്ത് കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഇതിന് പരിഹാരമെന്നോണം 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പുതിയ അക്കൗണ്ട് ഫീച്ചർ മെറ്റ അവതരിപ്പിച്ചു. വാട്സാപ്പിൽ കുട്ടികളുമായി ആർക്കൊക്കെ ബന്ധപ്പെടാമെന്നും അവർക്ക് ഏതൊക്കെ ഗ്രൂപ്പുകളിൽ ചേരാമെന്നും തീരുമാനിക്കാൻ ഈ പുതിയ സംവിധാനം രക്ഷിതാക്കളെ സഹായിക്കുന്നു. സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിളിന്റെ ഫാമിലി ലിങ്ക് പോലുള്ള സംവിധാനങ്ങൾക്ക് സമാനമായാണ് വാട്സാപ്പും ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

കുട്ടികളുടെ വാട്സാപ്പ് ഉപയോഗം സന്ദേശങ്ങൾ അയക്കുന്നതിനും വിളിക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്താനാണ് പുതിയ ‘പേരന്റൽ കൺട്രോൾ’ ഫീച്ചറുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങൾ പരിശോധിക്കാനും അക്കൗണ്ടിന്റെ പ്രൈവസി സെറ്റിങ്സ് നിയന്ത്രിക്കാനും ഇതിലൂടെ രക്ഷിതാക്കൾക്ക് സാധിക്കും. കുട്ടികൾക്ക് അവരുടെ വാട്സാപ്പ് സെറ്റിങ്സ് സ്വന്തമായി മാറ്റാൻ കഴിയില്ലെന്നും ഇതിനായി പ്രത്യേക പിൻ നമ്പർ (Parent PIN) ആവശ്യമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഐഫോണിലോ ആൻഡ്രോയിഡിലോ വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പുള്ള ഉപകരണങ്ങളിൽ ഈ സേവനം ലഭ്യമാകും.

പുതിയ അക്കൗണ്ട് തുടങ്ങുന്നതിനായി കുട്ടിയുടെ ഫോണും രക്ഷിതാവിന്റെ ഫോണും അടുത്തടുത്ത് വെച്ച് അക്കൗണ്ടുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. കുട്ടിയുടെ ഫോണിൽ വാട്സാപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ‘ക്രിയേറ്റ് എ പേരന്റ് മാനേജ്ഡ് അക്കൗണ്ട്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഫോൺ നമ്പറും പ്രായവും വെരിഫൈ ചെയ്യണം. തുടർന്ന് കുട്ടിയുടെ ഫോണിൽ തെളിയുന്ന ക്യുആർ കോഡ് രക്ഷിതാവിന്റെ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് അക്കൗണ്ടുകൾ തമ്മിൽ ലിങ്ക് ചെയ്യാവുന്നതാണ്. രക്ഷിതാവ് ഒരു മുതിർന്ന വ്യക്തിയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഈ നടപടികൾ പൂർത്തിയാക്കേണ്ടത്.

ഈ നടപടികൾക്ക് ശേഷം രക്ഷിതാവ് സ്വന്തം ഫോണിൽ ആറക്കങ്ങളുള്ള ഒരു പേരന്റ് പിൻ സജ്ജമാക്കണം. ഈ പിൻ നമ്പർ യാതൊരു കാരണവശാലും കുട്ടിയുമായി പങ്കുവെക്കാൻ പാടില്ലാത്തതാണ്. ഈ പിൻ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് സെറ്റിങ്സ് പൂർത്തിയാക്കിയാൽ കുട്ടിക്ക് പേരും പ്രൊഫൈൽ ഫോട്ടോയും നൽകി അക്കൗണ്ട് ഉപയോഗിച്ചു തുടങ്ങാം. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ പുതിയ ഫീച്ചർ വലിയൊരു ചുവടുവെപ്പാകുമെന്നാണ് കരുതപ്പെടുന്നത്.

Share

More Stories

കേസിൽ അനിൽ അംബാനിയുടെ മകനെ എന്തിനാണ് ചോദ്യം ചെയ്യുന്നത്?

0
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 228 കോടി രൂപയുടെ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അംബാനിയെ വെള്ളിയാഴ്‌ച സിബിഐ ചോദ്യം ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്‌ച വീണ്ടും ചോദ്യം...

ഗൂഗിൾ മാപ്പിനോട് ഇനി തത്സമയം സംസാരിക്കാം; പുതിയ എഐ അധിഷ്ഠിത ‘ആസ്ക് മാപ്‌സ്’ ഫീച്ചർ എത്തി

0
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മാപ്പിങ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ മാപ്‌സ്, കൂടുതൽ സ്മാർട്ടാകുന്നു. ഗൂഗിളിന്റെ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ജെമിനി (Gemini) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ആസ്ക് മാപ്‌സ്' (Ask Maps)...

100 കോടി ക്ലബ്ബിലേക്ക് സഞ്ജു സാംസൺ; ലോകകപ്പ് ഹീറോയ്ക്ക് ഇനി കോടികളുടെ ആസ്തി

0
ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ സാമ്പത്തിക രംഗത്തും വൻ കുതിപ്പ് നടത്തുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ സഞ്ജുവിന്റെ ആകെ ആസ്തി 100 കോടി...

‘ഇന്ത്യ സുഹൃത്തെന്ന് ഇറാൻ; പ്രതിസന്ധി ഇല്ലാതെ ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടക്കും’

0
ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾ കടന്നു പോകുന്നത് സംബന്ധിച്ച് മണിക്കൂറുകൾക്കകം ശുഭകരമായ വാർത്തകൾ കേൾക്കാമെന്ന് ഇറാൻ അംബാസഡർ. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു ഇന്ത്യയിലെ ഇറാൻ പ്രതിനിധി മൊഹമ്മദ് ഫത്താലി ശുഭകരമായ വാർത്തകൾ...

ജനപ്രിയ തീരുമാനങ്ങളുമായി തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭാ യോഗം

0
തിരഞ്ഞെടുപ്പിന് മുമ്പ് ജനപ്രിയ തീരുമാനങ്ങളുമായി മന്ത്രിസഭായോഗം. കെഎസ്ആർടിസി ജീനക്കാർക്ക് രണ്ട് ഗഡു ഡിഎ നൽകും. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായം പത്തിൽ നിന്ന് 14 ലക്ഷമാക്കി. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍...

തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും വി.ഡി. സതീശൻ എന്ന നേതാവ് കേരളത്തിന്റെ ജനാധിപത്യ പരിസരത്തിന് ഉണ്ടാക്കുന്ന ഡാമേജ് ചെറുതല്ല

0
| ദീപക് പച്ച കെ. സുധാകരന് ഫേസ്‌ബുക്ക് പേജുള്ളത് സുധാകരന് അറിയില്ല എന്നൊരു വലിയ നുണയാണ് ഇന്ന് സതീശൻ പറഞ്ഞത്. കേൾക്കുന്നത് എല്ലാവർക്കും അറിയാം അതൊരു നുണയാണെന്ന്.വി. ഡി. സതീശനും രമേശ്‌ ചെന്നിത്തലയും രണ്ടു...

Featured

More News