സമ്പൂർണമായ അഴിച്ച് പണി ആവശ്യപ്പെടുന്ന കേരളത്തിലെ ആരോഗ്യമേഖലയിലെ തൊഴിൽ രംഗം

ഡോക്ടർസിനെ മാറ്റി നിർത്തിയാൽ വേതനം, തൊഴിൽ അന്തരീക്ഷം, അന്തസ് എന്നിവ പൂർണമായി ശോചനാവസ്ഥയിൽ തുടരുന്നുണ്ട്. ഏറ്റവും ക്രൂരമായ അനീതികൾ കണ്ടും ആസ്വദിച്ചും പോകുന്നവരാണ് ഡോക്ടർസ്

| സയിദ് അബി

കേരളത്തിലെ ആരോഗ്യമേഖലയിൽ സമ്പൂർണമായ അഴിച്ച് പണി ആവശ്യമുള്ള ഇടമാണ് തൊഴിൽ രംഗം. ആരോഗ്യമേഖലയിലെ തൊഴിൽ അന്തരീക്ഷം ദയനീയഅവസ്ഥയിലാണ്. ഡോക്ടർസിനെ മാറ്റി നിർത്തിയാൽ വേതനം, തൊഴിൽ അന്തരീക്ഷം, അന്തസ് എന്നിവ പൂർണമായി ശോചനാവസ്ഥയിൽ തുടരുന്നുണ്ട്. ഏറ്റവും ക്രൂരമായ അനീതികൾ കണ്ടും ആസ്വദിച്ചും പോകുന്നവരാണ് ഡോക്ടർസ്.

സ്ത്രീകളാണ് കൂടുതലും ഇരകളാകുന്നത്. ഹോസ്പിറ്റലിന്റെ ഗേറ്റിന്റെ അപ്പുറത്ത് കാണുന്ന ഓരോ ഡിപ്പാർട്മെന്റിലും ചെറുപ്പകാരികളായ സ്ത്രീകൾ നിറഞ്ഞിട്ടുണ്ടാകും. റിസപ്ഷൻ മുതൽ ഫാർമസി വരെ നീളുള്ള ഇടങ്ങളിൽ അവരുടെ ക്ഷീണിച്ച പെരുമാറ്റം കാണാം. അവരൊന്നും മെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കിവർ ആയിരിക്കില്ല,(ഒന്നോ രണ്ടോ സ്റ്റാഫുകളെ മാറ്റി നിർത്തിയാൽ)ഓരോ ഹോസ്പിറ്റൽ മാനേജ്മെന്റും ഡോക്ടർസിന്റെ ഒത്താശയോടെ കൊടുക്കുന്ന ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ ഉണ്ടാകും.

ഒന്നോ രണ്ടോ കൊല്ലം ശമ്പളമില്ലാത്ത പണിയെടുത്താൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണത്. പിന്നീട് ഏറ്റവും കുറഞ്ഞ ശമ്പളത്തിൽ തൊഴിലിന് കയറുന്നു.ഡ്യൂട്ടി സമയവും ഡ്യൂട്ടിക്കിടയിലെ ഒഴിവിനുമൊന്നും ഒരു നീതിയും അവർക്ക് ലഭ്യമാവില്ല. സ്ത്രീകളാണ് കൂടുതൽ എന്നത് കൊണ്ട് സംഘിടിതസ്വഭാവമോ പോരാട്ട വീര്യമോ താർക്കികമോ പ്രകടിപ്പിക്കുക കുറവായിരിക്കും. (അവർക്ക് കഴിവില്ലാത്തത് കൊണ്ടല്ല) പുരുഷന്മാരെ വെച്ചാൽ കച്ചറയാണ്, ശമ്പളം ഇതൊന്നും പോരാ എന്ന മാനേജ്മെന്റ് വർത്തമാനങ്ങൾ കേൾക്കാം.

ഡോക്ടർസ് ഇത് ആസ്വദിക്കുക മാത്രമല്ല, ഈ അനീതികൾക്കൊക്കെ കൂട്ടും ന്യായവും കണ്ടെത്തും. മാനേജ്മെന്റ് ഡോക്ടർസ് ആണെങ്കിൽ പീഡനം കൂടുകയേ ഒള്ളൂ. തൊഴിലില്ലാത്ത സർട്ടിഫിക്കറ്റിന്‌ വേണ്ടിയുള്ള പണി വർധിക്കും. എത്ര കുനിഞ് നിന്ന് തൊഴിലെടുത്താലും എഫിഷ്യൻസിയും ക്വാളിറ്റിയും ഇല്ല എന്ന ന്യായങ്ങൾ നിരന്തരം വരും. അപ്പോഴും ഒരു ദൈവത്തിന്റെ പ്രതിരൂപമായി ഡോക്ടർസ് നടന്ന് പോകും.

രോഗികൾക്കും മലയാളികൾക്കും സ്വകാര്യ ആശുപത്രികൾ ഏക ദൈവമുള്ള ആരാധനാലയങ്ങളാണ്.അവിടെ മനുഷ്യരില്ല, മറ്റ് തൊഴിലാളികളില്ല, അവിടെ ഉള്ള എല്ലാവരും കുറച്ച് ദൈവങ്ങളുടെ അടിമകളാണ്.കുറെ റോബോട്ടുകളും കുറച്ച് ദൈവങ്ങളുമുള്ള ഇടം. ഇതേ മലയാളി വിദേശരാജ്യങ്ങളിൽ ആരോഗ്യ കാര്യങ്ങളിൽ പൂർണമായി ഫാർമസിസ്റ്റുകളെ ആശ്രയിക്കുന്നതും കാണാം, അവിടെ ഡോക്ടർസിന്റെ സേവനം ചിലവ് കൂടുതൽ ആയതിനാൽ ഉള്ളവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യും.

കേരളത്തിൽ ആണെങ്കിൽ മലയാളിക്ക് നഴ്സുമാരൊക്കെ താഴ്ന്ന ജോലി എടുക്കുന്നവരാണ്. നമ്മുടെ ഹെൽത്ത് കൾച്ചർ എപ്പോഴാണ് പേഷ്യന്റ് ഫസ്റ്റ് എന്ന അവസ്ഥയിലേക്ക് വരുക എന്നത് പുറം നാടുകളിൽ പോകുമ്പോൾ ചിന്തിക്കുന്ന കാര്യമാണ്.

(ഡോക്ടർസ് നേരിടുന്ന വെല്ലുവിളികളുണ്ട്, രോഗികളുടെ എണ്ണം മുതൽ മാനേജ്മെന്റ് സമ്മർദ്ദങ്ങൾ വരെ, എന്നാൽ അതിനേക്കാൾ വലുതാണ് അവർ കൂടി പങ്കാളികളായ അനീതികൾ എന്ന യാഥാർഥ്യമുണ്ട്. ) തൊഴിലിടങ്ങളിൽ സ്ത്രീകൾ ക്രൂരമായി അനീതികൾക്ക് വിധേയമാകുന്ന സ്ഥലങ്ങളാണ് സ്വകാര്യ ഹോസ്പിറ്റലുകൾ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...