...
Home News Kerala ‘കേരളത്തിൽ വൻ പ്രതിഷേധം’; ഇഡി ​ഗോബാക്ക് മുദ്രാവാക്യവുമായി സിപിഐഎം പ്രവർത്തകർ

‘കേരളത്തിൽ വൻ പ്രതിഷേധം’; ഇഡി ​ഗോബാക്ക് മുദ്രാവാക്യവുമായി സിപിഐഎം പ്രവർത്തകർ

ലോക്കൽ- ബ്രാഞ്ച് തലത്തിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം

162

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തുന്ന റെയ്‌ഡിൽ പ്രതിഷേധവുമായി സിപിഐഎം. ഇഡി ​ഗോബാക്കെന്ന മുദ്രാവാക്യവുമായാണ് പ്രവ‍ർത്തക‍ർ പ്രതിഷേധിക്കുന്നത്. സിപിഐഎമ്മിനെതിരായ കടന്ന് ആക്രമണത്തിനുള്ള അവസാനത്തെ ആയുധമായാണ് ഇഡി റെയ്‌ഡിനെ കാണുന്നതെന്നാണ് പ്രവ‍‍‌ർത്തകർ ഉയർത്തുന്ന വിമർശനം. സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.

ലോക്കൽ- ബ്രാഞ്ച് തലത്തിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്ററും ഡോ. ജോൺ ബ്രിട്ടാസ് എംപിയും പിണറായി വിജയൻ്റെ വാടക വീടിനുമുന്നിലെ പ്രതിഷേധത്തിൻ്റെ ഭാ​ഗമായിരിക്കുകയാണ്.പ്രതിഷേധവുമായി സിപിഐഎം ദേശീയ നേതൃത്വവും രംഗത്ത് എത്തിയിരിക്കുകയാണ്. ദില്ലിയിലെ ഇഡി ആസ്ഥാനത്ത് ഉച്ചക്ക് 2 30ന് മാർച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.