പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തുന്ന റെയ്‌ഡിൽ പ്രതിഷേധവുമായി സിപിഐഎം. ഇഡി ഗോബാക്കെന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സിപിഐഎമ്മിനെതിരായ കടന്ന് ആക്രമണത്തിനുള്ള അവസാനത്തെ ആയുധമായാണ് ഇഡി റെയ്‌ഡിനെ കാണുന്നതെന്നാണ് പ്രവർത്തകർ ഉയർത്തുന്ന വിമർശനം. സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.
ലോക്കൽ- ബ്രാഞ്ച് തലത്തിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും ഡോ. ജോൺ ബ്രിട്ടാസ് എംപിയും പിണറായി വിജയൻ്റെ വാടക വീടിനുമുന്നിലെ പ്രതിഷേധത്തിൻ്റെ ഭാഗമായിരിക്കുകയാണ്.പ്രതിഷേധവുമായി സിപിഐഎം ദേശീയ നേതൃത്വവും രംഗത്ത് എത്തിയിരിക്കുകയാണ്. ദില്ലിയിലെ ഇഡി ആസ്ഥാനത്ത് ഉച്ചക്ക് 2 30ന് മാർച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിൽ.



