...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഐഡി കാർഡ്; വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി ചൈന

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഐഡി കാർഡ്; വിപ്ലവകരമായ ഡിജിറ്റൽ സംവിധാനവുമായി ചൈന

പുതിയ നിയമപ്രകാരം, ഈ ഡിജിറ്റൽ തിരിച്ചറിയൽ കോഡില്ലാത്ത ഒരു റോബോട്ടും ചൈനയിൽ വിൽപന നടത്താൻ അനുവദിക്കില്ല. റോബോട്ടുകൾക്ക് പൊതുവായ എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ അവ കമ്പനികൾ തിരികെ വിളിക്കണം .

153

മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും തിരിച്ചറിയൽ രേഖകൾ നൽകുന്ന വിപ്ലവകരമായ നീക്കവുമായി ചൈന. നിർമിതബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിൽ, രാജ്യത്ത് നിർമിക്കപ്പെടുന്ന ഓരോ ഹ്യൂമനോയിഡ് റോബോട്ടിനും ഇനി മുതൽ പ്രത്യേക ഐഡി കാർഡും നമ്പറും ഉണ്ടായിരിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി മനുഷ്യരെ തിരിച്ചറിയാൻ സർക്കാർ നൽകുന്ന രേഖകൾക്ക് സമാനമായാണ് ഈ ഏകീകൃത തിരിച്ചറിയൽ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

‘ഹ്യൂമനോയിഡ് ലൈഫ് സൈക്കിൾ മാനേജ്മെന്റ് സർവീസ് പ്ലാറ്റ്ഫോം’ എന്നാണ് ചൈന ഈ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. ഈ സംവിധാനത്തിന് കീഴിൽ ഓരോ റോബോട്ടിനും 29 അക്കങ്ങളുള്ള ഒരു പ്രത്യേക തിരിച്ചറിയൽ കോഡ് ലഭിക്കും. മൊബൈൽ ഫോണുകളിലെ ഐഎംഇഐ നമ്പറിന് സമാനമായി, ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്നത് മുതൽ അറ്റകുറ്റപ്പണികൾക്കും ഉപയോഗത്തിനും ശേഷം അത് വിരമിക്കുന്നത് വരെയുള്ള വിവരങ്ങൾ അടങ്ങുന്ന ഒരു ഡിജിറ്റൽ പാസ്‌പോർട്ടായിരിക്കും ഈ ഐഡി.

പുതിയ നിയമപ്രകാരം, ഈ ഡിജിറ്റൽ തിരിച്ചറിയൽ കോഡില്ലാത്ത ഒരു റോബോട്ടും ചൈനയിൽ വിൽപന നടത്താൻ അനുവദിക്കില്ല. റോബോട്ടുകൾക്ക് പൊതുവായ എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ അവ കമ്പനികൾ തിരികെ വിളിക്കണം . കൂടാതെ, പൊളിച്ച റോബോട്ടുകളുടെ ഭാഗങ്ങൾ ഉപയോഗിച്ച് പുനർനിർമിച്ച റോബോട്ടുകൾ ഒരു കാരണവശാലും വീണ്ടും വിൽപന നടത്തുന്നതിനും ചൈന അനുമതി നൽകില്ല.

ചൈനയിലെ ഇൻഡസ്ട്രി ആൻഡ് ഐടി മന്ത്രാലയവും ഹ്യൂമനോയിഡ് റോബോട്ടിക്സ് ആൻഡ് എംബോഡീഡ് ഇന്റലിജൻസ് സ്റ്റാൻഡേഡൈസേഷൻ കമ്മിറ്റിയും ചേർന്നാണ് ഈ സംരംഭത്തിന് മേൽനോട്ടം വഹിക്കുന്നത്. നൂറിലധികം റോബോട്ട് നിർമാണ കമ്പനികൾ ഇതിനകം തന്നെ ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുണ്ട്. ഇതുവഴി നിലവിൽ 28,000-ത്തിൽ അധികം റോബോട്ടുകൾക്ക് ഡിജിറ്റൽ ഐഡന്റിറ്റി കോഡുകൾ ലഭിച്ചുകഴിഞ്ഞു.

റോബോട്ടിക് സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തിൽ അവയുടെ മേൽനോട്ടം കൂടുതൽ കാര്യക്ഷമമാക്കാനാണ് ചൈന ഈ സംവിധാനം അവതരിപ്പിച്ചത്. റോബോട്ടിന്റെ നിർമ്മാണം, അറ്റകുറ്റപ്പണികൾ, പുനരുപയോഗ സംസ്കരണം തുടങ്ങി പ്രവർത്തനരഹിതമാക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും ഈ ഐഡി വഴി നിരീക്ഷിക്കാൻ സാധിക്കും. അതിനാൽ നിർമ്മാതാക്കൾ മുതൽ പുനരുപയോഗ സംസ്കരണ കമ്പനികൾ വരെയുള്ളവർക്ക് ഈ ഐഡി അത്യന്താപേക്ഷിതമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.