‘പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ എനിക്ക് കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണ്’; ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി

ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽഗാന്ധി പറയുന്നു

രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽഗാന്ധി. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസിലാക്കി കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.

തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്‌ന ലോകത്താണെന്ന് താൻ പറഞ്ഞിരുന്നു പക്ഷേ അത് അംഗീകരിക്കാൻ അവർ തയ്യാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽഗാന്ധി പറയുന്നു. വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാണ്.

ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിൻ്റെ പങ്ക് വലുതാണ്. ആർഎസ്എസിൻ്റെ കാഴ്‌ചപ്പാടിന് അടിസ്ഥാനപരമായി എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനിൽക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ ആവർത്തിച്ചു വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്‌മയെ തകർക്കാനും ദുർബലമാക്കാനും സർക്കാർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും, എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാൻ സഖ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ അക്കൗണ്ടുകൾ വലിയ തോതിൽ അടിച്ചമർത്തപ്പെടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തൻ്റെ യൂട്യൂബ് ചാനലിന് 10 ദശലക്ഷം ഫോളോവേഴ്‌സ്‌ ഉണ്ടായിട്ടും അതിൻ്റെ റീച്ച് പൂർണമായും തടഞ്ഞു വെച്ചിരിക്കുകയാണ്. മാധ്യമങ്ങളും നിയമ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഇൻ്റെലിജൻസ് ഏജൻസികളും എല്ലാം ഭരണപക്ഷത്തെ സഹായിക്കാനാണ് നിലകൊള്ളുന്നത്.

എങ്കിലും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അമർഷം ഈ സർക്കാരിൻ്റെ പതനത്തിന് കാരണമാകും. ഭയം വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധത്തിൻ്റെ പാത സ്വീകരിച്ചാൽ ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നും രാഹുൽ ഗാന്ധി ഇന്ത്യ സഖ്യ നേതാക്കളെ ഓർമ്മിപ്പിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജ്യദ്രോഹികളായ 19 എംപിമാരും രാജിവെക്കണം’, ബിജെപി ടിക്കറ്റിൽ മത്സരിക്കണം: മഹുവ

തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര വെള്ളിയാഴ്‌ച പാർട്ടിയിലെ വിമത എംഎൽഎമാർക്ക് എതിരെ പുതിയ ആക്രമണം അഴിച്ചുവിട്ടു, അവർ ഭരണഘടന തെറ്റായി വായിക്കുകയാണെന്നും പാർലമെന്റിൽ...

Keep exploring...

നഴ്‌സുമാരുടേത് ലൈംഗിക വത്കരിക്കപ്പെട്ട തൊഴിൽ; വിവാദ പരാമർശവുമായി കങ്കണ

രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതെന്നും നഴ്‌സുമാരുടേത് ഏറ്റവും ലൈംഗിക വത്കരിക്കപ്പെട്ട തൊഴിലെന്നുമുള്ള വിവാദ പരാമര്‍ശവുമായി നടിയും എംപിയുമായ കങ്കണ റണാവത്ത്. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്‌സുമാരുടെ...

ആനി രാജക്കും നേതാക്കള്‍ക്കും എതിരായ ആര്‍എസ്എസ് അക്രമം, പ്രതിഷേധത്തിന് ആഹ്വാനം

പരീക്ഷ തട്ടിപ്പില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജന്തര്‍ മന്ദറില്‍ എത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ സെക്രട്ടറി ആനിരാജ, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നിഷാ സിദ്ദു...

Related Articles

‘രാജ്യദ്രോഹികളായ 19 എംപിമാരും രാജിവെക്കണം’, ബിജെപി ടിക്കറ്റിൽ മത്സരിക്കണം: മഹുവ

തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര വെള്ളിയാഴ്‌ച പാർട്ടിയിലെ വിമത എംഎൽഎമാർക്ക് എതിരെ പുതിയ ആക്രമണം അഴിച്ചുവിട്ടു,...

മമത ബാനർജിക്ക് കനത്ത തിരിച്ചടി; മൂന്ന് മുസ്ലീം എംപിമാർ ഉൾപ്പെടെ 19 ടിഎംസി എംപിമാർ ബിജെപിയിൽ

കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) പ്രതിസന്ധി രൂക്ഷമാകുന്നതായി തോന്നുന്നു. മമത ബാനർജിയുടെ...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

മലയാള സിനിമ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഇവ ഒരു മാസത്തിനകം...

സ്‌മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ ഗവൺമെന്റ് സ്പെഷ്യൽ പ്ലീഡർ; നിയമനം വിവാദത്തിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട സ്‌മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൻ്റെ അഭിഭാഷകനെ ദേവസ്വം സെപ്ഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചു. കെബി...

എക്‌സാലോജിക്കിൽ വീണക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്‌ച ഹാജരാകണം

സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് മാനേജിംഗ് ഡയറക്ടര്‍ വീണക്ക്‌ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സ്. ബുധനാഴ്‌ച...

മഴ കവർന്നത് അപൂർവ്വ വാനരജന്മങ്ങളെ; ഇന്തോനേഷ്യയിലെ തപാപുലി ഒറംഗുട്ടാനുകൾ വംശനാശത്തിൻ്റെ വക്കിൽ

കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായ അതിശക്തമായ മഴയെയും തുടർന്നുണ്ടായ ഉരുൾപൊട്ടലിനെയും തുടർന്ന് ലോകത്തിലെ ഏറ്റവും അപൂർവ്വമായ ആൾക്കുരങ്ങ് വർഗ്ഗത്തിലെ...

ആന്ദ്രെ എസ്‌കോബാർ: കാൽപ്പന്ത് ലോകത്തെ ഉണങ്ങാത്ത മുറിവും ചോരപുരണ്ട സെൽഫ് ഗോളും

കാൽപ്പന്തിനെ സ്നേഹിക്കുന്നവർക്ക് അതൊരു ആനന്ദകലയാണ്. "ഫുട്ബോൾ കാളപ്പോരുപോലെയല്ല, ഇവിടെയാരും മരിക്കുന്നില്ല" എന്ന് വിശ്വസിച്ച താരമായിരുന്നു കൊളംബിയയുടെ ആന്ദ്രെ എസ്‌കോബാർ....

ഫിഫ ലോകകപ്പ് 2026: സമ്മാന തുകയിൽ 50% വൻ വർദ്ധനവ്; വിജയിക്കുന്ന ടീമിന് 476 കോടി രൂപ ലഭിക്കും

2026 -ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഫുട്ബോൾ ആരാധകർക്ക് സുപ്രധാനവും ആവേശകരവുമായ വാർത്തകൾ ലഭിച്ചു. ഈ കായിക മാമാങ്കത്തിൻ്റെ...