വിസിമാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ബി അശോക്; ഒരു വിഭാഗത്തിന് അമര്‍ഷം

ഐഎഎസ് തലപ്പത്ത് യുഡിഎഫ് സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു

വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്. സര്‍വകലാശാല രജിസ്ട്രാര്‍മാരെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാ ശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി. അശോക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. സര്‍വകലാ ശാലകളുമായി എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നാണ് വകുപ്പിൻ്റെ പ്രതികരണം. അതേസമയം സെക്രട്ടറിയുടെ നടപടിയില്‍ ഒരു വിഭാഗം വിസിമാര്‍ക്ക് അമര്‍ഷമുണ്ട്. പൊതുവേ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലാ ഭരണത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടാറില്ല എന്നതാണ് അമര്‍ഷത്തിന് കാരണം.

ഐഎഎസ് തലപ്പത്ത് യുഡിഎഫ് സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌ത ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അശോകിന് സംഘപരിവാര്‍ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല യുഡിഎഫ്, ആര്‍എസ്എസിന് എഴുതി കൊടുത്തുവെന്ന വിമര്‍ശനവുമായി എസ്എഫ്‌ഐ സെക്രട്ടറി പിഎസ് സഞ്ജീവ് രംഗത്തെത്തി. ഭരണ രംഗത്ത് ഡെഡ്‌ലി സംഘ് കോമ്പോയുമായി വിഡി മേനോന്‍ സതീശന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ & ബി അശോക് ഐഎഎസ് (സംഘി പ്രൊ &സംഘി പ്രൊ മാക്‌സ്) ഇനി തൊട്ട് ഇവര്‍ ഭരിക്കും എന്ന് പിഎസ് സഞ്ജീവ് പറഞ്ഞു. അപ്പോള്‍ ശരിക്കും റോജി എം ജോണ്‍ ആരാണ്, എന്താണ് അദ്ദേഹത്തിൻ്റെ പണി? ഞങ്ങള്‍ക്ക് അറിയാന്‍ കൗതുകമുണ്ട്? എന്നും പിഎസ് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

എംജി സര്‍വകലാ ശാലയിലേക്ക് 19 സംഘപരിവാര്‍ വര്‍ഗീയ വിഷങ്ങളെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുമ്പോള്‍ നിശബ്‌ദമായിരുന്ന യുഡിഎഫിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ ഇനി നേരിട്ട് ബി അശോകിലൂടെ സംഘപരിവാരം ഭരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ് വിമര്‍ശിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി നിയമിച്ച ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു

കെബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്‌മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന്...

Keep exploring...

നഴ്‌സുമാരുടേത് ലൈംഗിക വത്കരിക്കപ്പെട്ട തൊഴിൽ; വിവാദ പരാമർശവുമായി കങ്കണ

രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതെന്നും നഴ്‌സുമാരുടേത് ഏറ്റവും ലൈംഗിക വത്കരിക്കപ്പെട്ട തൊഴിലെന്നുമുള്ള വിവാദ പരാമര്‍ശവുമായി നടിയും എംപിയുമായ കങ്കണ റണാവത്ത്. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്‌സുമാരുടെ...

വിഡി സതീശൻ ചെയ്തുകൊണ്ടിരിക്കുന്ന ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ട

| ശ്രീകാന്ത് പികെ വി.ഡി സതീശൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്, അല്ലെങ്കിൽ അദ്ദേഹത്തെ ഏൽപ്പിച്ചവർ അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നത് ഒരു ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ടയാണ്. ഒരു ഭാഗത്ത് കമ്യൂണിസ്റ്റ് പാർടിയെ അതിന്റെ ചരിത്ര പോരാട്ടങ്ങളെ,...

Related Articles

മുഖ്യമന്ത്രി നിയമിച്ച ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു

കെബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്‌മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ...

ചെക്ക് പടയെ വിറപ്പിച്ച് കൊറിയൻ കരുത്ത്; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ദക്ഷിണ കൊറിയക്ക് ഉജ്ജ്വല വിജയം

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ-യിലെ ആവേശകരമായ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ദക്ഷിണ കൊറിയ...

ബംഗാളിൽ സർക്കാർ കെട്ടിടത്തിൽ ‘4000 ഇവിഎം മെഷീനുകൾ’ കത്തിനശിച്ചു; ഗൂഢാലോചനയെന്ന് സംശയം

പശ്ചിമ ബംഗാളിൻ്റെ തലസ്ഥാനമായ കൊൽക്കത്തയിലെ അലിപൂർ പ്രദേശത്തെ ഒമ്പത് നിലകളുള്ള ഒരു സർക്കാർ കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായി, ഏകദേശം...

ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് കടത്തിയത് 11 കോടി രൂപയുടെ ലഹരി; മലയാളി മോഡല്‍ അറസ്റ്റിൽ

കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് മലയാളിയായ മോഡല്‍ അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത്. 11 കിലോ വരുന്ന...

മെസ്സിയുടെ വിശ്വസ്തൻ, അർജന്റീനയുടെ കാവൽക്കാരൻ; ലോകത്തെ വിറപ്പിച്ച ആ 123-ാം മിനിറ്റ് സേവ്

ലുസെയ്‌ൽ സ്റ്റേഡിയത്തിലെ ആൽബിസെലസ്റ്റൻ തിരമാലകൾക്കിടയിൽ 'ഡിബു! ഡിബു! ഡിബു!' എന്ന ഗർജ്ജനം മുഴങ്ങുമ്പോൾ അർജന്റീനയുടെ 23-ാം നമ്പറുകാരൻ എമിലിയാനോ...

‘പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ എനിക്ക് കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണ്’; ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക്...

‘രാജ്യദ്രോഹികളായ 19 എംപിമാരും രാജിവെക്കണം’, ബിജെപി ടിക്കറ്റിൽ മത്സരിക്കണം: മഹുവ

തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര വെള്ളിയാഴ്‌ച പാർട്ടിയിലെ വിമത എംഎൽഎമാർക്ക് എതിരെ പുതിയ ആക്രമണം അഴിച്ചുവിട്ടു,...

മമത ബാനർജിക്ക് കനത്ത തിരിച്ചടി; മൂന്ന് മുസ്ലീം എംപിമാർ ഉൾപ്പെടെ 19 ടിഎംസി എംപിമാർ ബിജെപിയിൽ

കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) പ്രതിസന്ധി രൂക്ഷമാകുന്നതായി തോന്നുന്നു. മമത ബാനർജിയുടെ...