പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഷ്ട്രീയ എതിരാളിയായതിനാൽ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ പ്രതികരിച്ച് ബൃന്ദ കാരാട്ട്. ഇടതുപക്ഷത്തിന് ആരുടെയും ആലിംഗനം അല്ല വേണ്ട. ഇടതുപക്ഷത്തിന് കൃത്യമായ രാഷ്ട്രിയം ഉണ്ട്. സംഘപരിവാറിനെതിരെ നിൽക്കുക എന്നതാണ് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
ഇന്ത്യ സഖ്യ നേതൃയോഗത്തിലാണ് രാഹുൽ ഗാന്ധി ഇത്തരത്തിൽ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്സഭയിൽ രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ചത് വലിയ ചർച്ചയായതായിരുന്നു. അതേസമയം തന്നെയാണ് പിണറായി വിജയനെ കെട്ടിപിടിക്കാൻ തനിക്കാവില്ലെന്ന് രാഹുൽ ഗാന്ധി പറയുന്നത്. കേന്ദ്ര ഏജൻസികൾക്ക് എതിരെയുള്ള രാഹുൽ ഗാന്ധിയുടെ നിലപാടിനെയും ബൃന്ദ കാരാട്ട് ചോദ്യം ചെയ്യുന്നുണ്ട്. ബിജെപിക്ക് എതിരായ പോരാട്ടത്തിലുള്ള നിലപാട് എന്താണെന്നും ബൃന്ദ കാരാട്ട് ചോദിച്ചു.
മതേതരത്വ നിലപാടിൽ വെള്ളം ചേർക്കുന്ന രാഹുൽ ഗാന്ധിയുടെ സമീപനമാണ് ഇതോടെ പുറത്തായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഷ്ട്രീയ എതിരാളി ആയതിനാൽ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം കോൺഗ്രസ് ആണ് പുറത്തു വിട്ടത്.



