“ബേസിൽ സൗജന്യം നേടുന്ന സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുന്നു”; ഗതാഗത മന്ത്രി സിപി ജോണിൻ്റെ വിവാദ പരാമര്‍ശത്തിൽ പ്രതിഷേധം ശക്തം

പണക്കാര്‍ പാവപ്പെട്ടവരായി, പരമദരിദ്രരായി അഭിനയിക്കുന്നുവെന്നും അത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു

സ്വകാര്യ സ്‌കൂൾ ഫീസും സൗജന്യ ബസ് യാത്രയും ചൂണ്ടിക്കാട്ടി സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. ബസിന് കാശില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്‌കൂളിലേക്ക് ഫീസ് നൽകി കുട്ടികളെ വിടുകയാണെന്നും, സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പരാമർശം.

മന്ത്രിയുടെ വിവാദ പരാമർശങ്ങൾ

സ്‌കൂൾ ഫീസും യാത്രയും: “സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്. എന്നാല്‍ ഫീസ് കൊടുക്കേണ്ടതില്ലാത്ത സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ വിടാതെ, ഫീസ് കൊടുക്കേണ്ട സ്വകാര്യ സ്‌കൂളുകളിലേക്ക് ഇതേ സ്ത്രീകൾ കുട്ടികളെ അയക്കുന്നു. ബസിന് കാശില്ലാത്ത ഇതേ സ്ത്രീകള്‍ തന്നെയാണ് സ്വകാര്യ സ്‌കൂളിലേക്ക് ഫീസ് നൽകി കുട്ടികളെ വിടുന്നത്.”

ആശുപത്രിയും ബസ് യാത്രയും: “ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല. ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദർശിനി വന്നപ്പോൾ സ്വകാര്യ ബസ് വിട്ട് ആളുകൾ അതിൽ തിക്കിത്തിരക്കി കയറുന്നതിൻ്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ അല്ല, കുടുംബിനികളുടെ കയ്യില്‍ കാശില്ലാത്തത് കൊണ്ടാണ്.”

ദാരിദ്ര്യ അഭിനയം: കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി, സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുക ആണെന്നും കൂട്ടിച്ചേർത്തു. പണക്കാര്‍ പാവപ്പെട്ടവരായി, പരമദരിദ്രരായി അഭിനയിക്കുന്നുവെന്നും അത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പരാമർശത്തിനെതിരെ വലിയ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

ചിന്ത ജെറോമിന്റെ വിമർശനം:

സിപി ജോണിൻ്റെത് കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്‌താവനയാണെന്ന് സിപിഐഎം നേതാവ് ചിന്ത ജെറോം പ്രതികരിച്ചു. സ്ത്രീ വിരുദ്ധം മാത്രമല്ല, മനുഷ്യത്വ വിരുദ്ധവുമാണ് അദ്ദേഹത്തിൻ്റെ പരാമർശമെന്ന് അവർ കുറ്റപ്പെടുത്തി. “ഇതൊക്കെ നമ്മുടെ ഔദാര്യമാണെന്ന ഫ്യൂഡല്‍ രീതിയിലാണ് അദ്ദേഹം സമീപിക്കുന്നത്,” -ചിന്ത ജെറോം പറഞ്ഞു.

ദീപ്‌തി മേരി വർഗീസിൻ്റെ ന്യായീകരണം:

അതേസമയം, മന്ത്രിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് ദീപ്‌തി മേരി വര്‍ഗീസ് രംഗത്തെത്തി. സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രതയില്ലെന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് മന്ത്രി ചൂണ്ടിക്കാണിച്ചതെന്നാണ് അവര്‍ വ്യക്തമാക്കിയത്. സൗജന്യ ബസ് യാത്രയിൽ സ്ത്രീകള്‍ ധാരാളമായി തള്ളിക്കയറുന്നുണ്ടെന്നും, എന്നാൽ വലിയ തുക നൽകി സ്വകാര്യ സ്‌കൂളുകളിലാണ് ഇതേ സ്ത്രീകൾ കുട്ടികളെ പഠിപ്പിക്കുന്നതെന്നും ദീപ്‌തി പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എൽഐസി ഓഹരികളിൽ വൻ ഇടിവ്; 6.5% ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദം. ചൊവ്വാഴ്‌ച വ്യാപാരം ആരംഭിച്ചയുടൻ കമ്പനിയുടെ...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

എൽഐസി ഓഹരികളിൽ വൻ ഇടിവ്; 6.5% ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികളിൽ കനത്ത വിൽപ്പന...

ലാബിൽ വളർത്തിയ സ്വർണം; ആഭരണ വിപണിയിലെ പുതിയ ട്രെൻഡോ, ഭാവിയുടെ നിക്ഷേപമോ?

പരീക്ഷണശാലകളിൽ വളർത്തിയ വജ്രങ്ങൾ ആഭരണ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെ, ഇപ്പോൾ "ലാബിൽ വളർത്തിയ സ്വർണം" എന്ന...

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ആസിഡ് ആക്രമണം; മുറിപ്പാടുകളെ തോൽപ്പിച്ച് രേഷം ഫാത്മ ഇനി ലണ്ടനിലെ പഠനത്തിലേക്ക്

ആസിഡ് ആക്രമണത്തിന്റെ കഠിനമായ വേദനകളെയും പ്രതിസന്ധികളെയും തന്റെ അസാമാന്യമായ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ഉത്തർപ്രദേശുകാരി രേഷം ഫാത്മയ്ക്ക് അന്താരാഷ്ട്ര...

കടൽ കടന്നൊരു ‘പറക്കും കോട്ട’; റഫാൽ-എം എത്തുന്നതോടെ ഇന്ത്യൻ നാവികസേന അതിശക്തമാകും, പാകിസ്താനിൽ ആശങ്ക

ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 26 റഫാൽ-എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായുള്ള ചരിത്രപരമായ കരാറിൽ ഇന്ത്യ ഒപ്പുവെച്ചു. ഏകദേശം 63,000...

വാട്സാപ്പിൽ പ്രായം ചോദിക്കുന്നു; കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ വിലക്ക് വരുന്നുവോ? ഇന്ത്യയിലെ പുതിയ നീക്കങ്ങൾ

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിൽ വിലക്ക് വരുന്നുവോ എന്ന കാര്യത്തിൽ വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്...

ന്യൂസിലാൻഡ് ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കി; എതിർപ്പുമായി പ്രതിപക്ഷം

ന്യൂസിലൻഡിൽ ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്ന ബിൽ പാർലമെന്റ് പാസാക്കി. ഇതോടെ രാജ്യത്ത് നിലവിൽ ഔദ്യോഗിക പദവിയുള്ള മാവോറി...

‘ഒരു സ്ത്രീയെ കളിയാക്കുന്നത് നിങ്ങൾക്ക് അനുയോജ്യമല്ല’; ഹൃത്വിക്കിനോട് കങ്കണ

ബോളിവുഡിലെ എക്കാലത്തെയും വലിയ സെലിബ്രിറ്റി പോരുകളിലൊന്നായ കങ്കണ റണാവത്ത്- ഹൃത്വിക് റോഷൻ തർക്കം വീണ്ടും വാർത്തകളിൽ. ഇരുവരും തമ്മിൽ...

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഏകപക്ഷീയതക്ക് എതിരെ കർശന നടപടിയുമായി പാർലമെൻ്റെറി കമ്മിറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്‌ത സംഭവത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് ആയുള്ള പാർലമെൻ്റെറി കമ്മിറ്റി കർശന നിലപാടുമായി...