...
Home News Kerala തീപിടിച്ച കപ്പല്‍ അറബികടലില്‍ ഒഴുകി നടക്കുന്നു; നടക്കുന്നത് സമാനതകളില്ലാത്ത സാഹചര്യം

തീപിടിച്ച കപ്പല്‍ അറബികടലില്‍ ഒഴുകി നടക്കുന്നു; നടക്കുന്നത് സമാനതകളില്ലാത്ത സാഹചര്യം

ഉയർന്ന പ്രഷര്‍ വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാനാണ് കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുന്നത്. പക്ഷെ ഇത് പൂര്‍ണ്ണമായും ഇതുവരെ വിജയിച്ചിട്ടില്ല.

101

കോഴിക്കോട്ടെ ബേപ്പൂര്‍ തീരത്ത് നിന്നും 44 നോട്ടിക്കല്‍ മൈല്‍ അകലെ തീപിടിച്ച വാന്‍ ഹയി 503 എന്ന കപ്പല്‍ ഇപ്പോഴും അറബികടലില്‍ ഒഴുകി നടക്കുന്നു. ചിലപ്പോൾ സ്‌ഫോടനവും കപ്പലില്‍ നടക്കുന്നുണ്ട്. ഇതുകൂടാതെ കപ്പില്‍ നിന്നും കടലില്‍ വീണ കണ്ടയ്‌നറുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

ഈ കണ്ടയ്‌നറുകളില്‍ ഇടിക്കാതെ കപ്പിലിന് സമീപത്തേക്ക് എത്താനാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘത്തിന്റെ ശ്രമം.ഉയർന്ന പ്രഷര്‍ വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാനാണ് കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുന്നത്. പക്ഷെ ഇത് പൂര്‍ണ്ണമായും ഇതുവരെ വിജയിച്ചിട്ടില്ല.

കോസ്റ്റ്ഗാര്‍ഡിന്റെ സചേത്, സമുദ്ര പ്രഹരി, സമര്‍ഥ് എന്നീ കപ്പലുകളും നാവിക സേന കപ്പലായ ഐഎന്‍എസ് സത്‌ലജും സ്ഥലത്തുണ്ട്. ഡോര്‍ണിയര്‍ വിമാനങ്ങളും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍ കനത്ത് പുക കാരണം വിമാനങ്ങള്‍ക്ക് കപ്പിലിന് അടുത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല.

കപ്പലില്‍ ഉള്ള അപകടരമായ രാസവസ്തുക്കള്‍ ഇപ്പോഴും ആശങ്ക ഉയര്‍ത്തുകയാണ്. ഇതിലേക്ക് തീപടര്‍ന്നാല്‍ വലിയ സ്‌ഫോടനമാണ് പ്രതീക്ഷിക്കുന്നത്. കപ്പലിന്റെ മധ്യഭാഗത്താണ് ആദ്യം തീപടര്‍ന്നത്. ഇത് കപ്പലിന്റെ മുഴുവന്‍ ഭാഗത്തേക്കും പടരുകയാണ്. നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കന്ന കപ്പല്‍ തീരത്തോട് അടുക്കാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.