...
Home News Kerala 24 ന്യൂസ് ചാനലിൽ വന്ന വാർത്ത എന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു; എം വി...

24 ന്യൂസ് ചാനലിൽ വന്ന വാർത്ത എന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു; എം വി ജയരാജൻ നൽകിയ പരാതിയിൽ കേസെടുത്തു

മതവിഭാഗങ്ങൾക്കിടയിൽ മനപൂർവ്വമായി ശത്രുതയും വിദ്വേഷവും ഉണ്ടാക്കും വിധം സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്നതാണ് പരാതി.

257

മുൻ എംഎൽഎ യും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ നൽകിയ പരാതിയിന്മേൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത 353(2) വകുപ്പ് പ്രകാരം മുനീർ ഹാദി എന്നയാൾക്കെതിരെയാണ് കേസെടുത്തത്.

മതവിഭാഗങ്ങൾക്കിടയിൽ മനപൂർവ്വമായി ശത്രുതയും വിദ്വേഷവും ഉണ്ടാക്കും വിധം സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്നതാണ് പരാതി.

‘അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ കേരളത്തിലെ ഒരുകൂട്ടം ജിഹാദികൾ’ എന്ന തലക്കെട്ടിൽ തൻ്റെ പേര് ചേർത്തുള്ള 24 ന്യൂസ് ചാനലിൽ വന്ന വാർത്ത എന്ന രീതിയിൽ വ്യാജ വാർത്ത ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.