...
Home News Kerala കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം; ആയിരങ്ങൾ പങ്കെടുത്തു

കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം; ആയിരങ്ങൾ പങ്കെടുത്തു

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊച്ചി രൂപതയുടെ നേതൃത്വത്തിലാണ് മഹാസംഗമം

391

കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം നടത്തി. ആയിരങ്ങളാണ് മഹാസംഗമത്തിൽ പങ്കെടുത്തത്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊച്ചി രൂപതയുടെ നേതൃത്വത്തിലാണ് മഹാസംഗമം നടത്തിയത്.

സംഗമത്തിൽ കൊച്ചി, ആലപ്പുഴ, വാരാപ്പുഴ തുടങ്ങിയ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രൂപത ഡയറക്ടർ ഫാദർ ആൻ്റെണി കുഴിവേലിൽ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കെഎൽസിഎ രൂപത പ്രസിഡൻറ് പൈലി ആലുങ്കൽ, അധ്യക്ഷത വഹിച്ചു.

ജീസസ് യൂത്ത് കോഡിനേറ്റർ ബോണി വലിയപറമ്പിൽ, ചവറ കൾച്ചറൽ സെൻറർ കോഡിനേറ്റർ ജോസഫ് സി മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു. ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ടി.എ ഡാൽഫിൻ, സാബു കാനക്കാപള്ളി, ഷാജു ആനന്ദശ്ശേരി, സിന്ധു ജസ്റ്റിസ്, ഹെൻസൺ പോത്തംപള്ളി, വിദ്യ ജോജി, സെബാസ്റ്റ്യൻ കെ.ജെ എന്നിവർ സംസാരിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.