...
Home Health സാങ്കൽപ്പികവും അജ്ഞാതവുമായ രോഗകാരി അഥവാ ‘ഡിസീസ് എക്സ്’

സാങ്കൽപ്പികവും അജ്ഞാതവുമായ രോഗകാരി അഥവാ ‘ഡിസീസ് എക്സ്’

ഏതെങ്കലിലും ഒരു പ്രത്യേക രോഗത്തെ പരാമർശിക്കാതെ ഒരു ആശയമായിട്ടാണ് ലോകാരോഗ്യ സംഘടന ഈ പേര് നിർദ്ദേശിച്ചിട്ടുള്ളത്. ചില മുഖ്യധാരാ മാധ്യമങ്ങൾ ഇത് ഒരുപക്ഷെ ഒരു ജൈവായുധമായിരിക്കുമെന്ന വിവക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്

181

ഭാവിയിൽ ഒരു പകർച്ചവ്യാധിക്ക് കാരണമായേക്കാവുന്ന ഒരു സാങ്കൽപ്പികവും അജ്ഞാതവുമായ രോഗകാരിയെ പ്രതിനിധീകരിക്കുന്നതിനായി 2018 ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന (WHO) അവരുടെ ബ്ലൂപ്രിന്റ് മുൻഗണനാ രോഗങ്ങളുടെ ഷോർട്ട്‌ലിസ്റ്റിൽ സ്വീകരിച്ച ഒരു പ്ലെയ്‌സ്‌ഹോൾഡർ പേരാണ് ഡിസീസ് എക്സ് .

അജ്ഞാതമായ ഒരു രോഗകാരിയുമായി (ഉദാ: വിശാലമായ വാക്സിനുകളും നിർമ്മാണ സൗകര്യങ്ങളും) പൊരുത്തപ്പെടാൻ അവരുടെ ആസൂത്രണം മതിയായ വഴക്കമുള്ളതാണെന്ന് ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടന പ്ലെയ്‌സ്‌ഹോൾഡർ നാമം സ്വീകരിച്ചു. എന്നാൽ, ഈ പകർച്ചവ്യാധി എന്തായിരിക്കുമെന്നോ, അതിൻറെ രോഗലക്ഷണങ്ങൾ എങ്ങനെ പ്രകടമാവുമെന്നോ, അതിനു കാരണക്കാരായ രോഗാണുക്കൾ ഏതാവുമെന്നോ ഉള്ള വിവരങ്ങൾ ഇപ്പോൾ ശാസ്ത്രലോകത്തിന് അജ്ഞാതമാണ്.

ഏതെങ്കലിലും ഒരു പ്രത്യേക രോഗത്തെ പരാമർശിക്കാതെ ഒരു ആശയമായിട്ടാണ് ലോകാരോഗ്യ സംഘടന ഈ പേര് നിർദ്ദേശിച്ചിട്ടുള്ളത്. ചില മുഖ്യധാരാ മാധ്യമങ്ങൾ ഇത് ഒരുപക്ഷെ ഒരു ജൈവായുധമായിരിക്കുമെന്ന വിവക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു സൂനോട്ടിക് അണുബാധ ( മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന പകർച്ച വ്യാധി) ആയിരിക്കാമെന്നാണ് ഭൂരിപക്ഷാഭിപ്രായം . 2020 ജനുവരിയിൽ, ഏതാനും ബ്രിട്ടീഷ് വാർത്താ മാധ്യമങ്ങൾ 2019–20-ലെ വുഹാൻ കൊറോണ വൈറൽ രോഗത്തെ “ഡിസീസ് എക്സ്” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ഈയടുത്തകാലത്ത് സാർസ് ( 2003, SARS ), എച്5 എൻ1(2003, H5N1) , പാൻഡെമിക് എച്1എൻ1(2009, Pandmic H1N1), മെർസ്-സിഒവി(2012, MERS-CoV ) എബോള(2014, EBOLA), നിപ, സിക്ക വൈറസുകൾ ലോകത്തിനാകമാനം ഭീഷണിയായിത്തീർന്നു . ഇത്തരം രോഗഭീഷണികൾ ഉരുത്തിരിയുന്നതിൻറെ മൂലകാരണങ്ങൾ കണ്ടെത്തുന്നതിലൂടെ, ഭാവിഭീഷണികളെ മുൻകൂട്ടി കണ്ടറിഞ്ഞ്, അവയെ ഫലപ്രദമായി നിയന്ത്രണത്തിലാക്കാനും നിർവീര്യപ്പെടുത്താനുമുള്ള നടപടികൾ കൈക്കൊള്ളാൻ ലോകാരോഗ്യസംഘടന തീരുമാനിച്ചു. ഈ പശ്ചാത്തലത്തിലാണ്, ഒരു കരുതൽ നടപടി എന്ന നിലക്ക് മാരകരോഗങ്ങളുടെ മൂലപട്ടികയിൽ ഡിസീസ് എക്സ് എന്ന പേരു കൂടി ചേർക്കപ്പെട്ടത്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.