...
Home News International മലയാളി യുവാവിനെ യുകെയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ യുകെയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ലങ്കന്‍ഷെയര്‍ ആൻഡ് സൗത്ത് കംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം മുൻ പ്രസിഡണ്ട് ജോയി പോരുന്നോലിയുടെ മകനാണ് അനീഷ് .

620

യുകെയിലെ പ്രെസ്റ്റണിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശി അനീഷ്‌ ജോയിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ലങ്കന്‍ഷെയര്‍ ആൻഡ് സൗത്ത് കംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം മുൻ പ്രസിഡണ്ട് ജോയി പോരുന്നോലിയുടെ മകനാണ് അനീഷ് .

ഇയാൾ ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്നങ്ങളെ തുടർന്നാണെന്നാണ് സൂചന. നാല് വർഷങ്ങൾക്ക് മുൻപ് യുകെയിലെത്തിയ അനീഷ് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു പ്രസ്റ്റണിൽ താമസിച്ചിരുന്നത്.

അനീഷ് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. കുറിപ്പ് പൊലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.