...
Home News National ‘ശരിക്കും ജീവിച്ചു മൂന്ന് മാസത്തില്‍’; 54 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി യുവാവ് ഉപേക്ഷിച്ചു

‘ശരിക്കും ജീവിച്ചു മൂന്ന് മാസത്തില്‍’; 54 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി യുവാവ് ഉപേക്ഷിച്ചു

എഴുത്തിനോടുള്ള തൻ്റെ താത്പര്യവും വീട്ടിലിരുന്ന ഡിജിറ്റല്‍ ബിസിനസ് ചെയ്യാനുള്ള ആഗ്രഹവുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വിശദീകരിച്ചു

230

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി മിക്കവരുടെയും സ്വപ്‌നമാണ്. വലിയ ശമ്പളമുണ്ടെങ്കിലും ചിലരെങ്കിലും തങ്ങളുടെ ജോലിയില്‍ സംതൃപ്തരായിരിക്കില്ല. ഇഷ്‌ടമുള്ള ജോലി ചെയ്യുമ്പോഴായിരിക്കും അവര്‍ക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുക. പക്ഷേ, അത്തരം ജോലിയ്ക്ക് ചിലപ്പോള്‍ ലക്ഷങ്ങള്‍ ശമ്പളമുണ്ടാകണമെന്ന് നിര്‍ബന്ധവുമില്ല. ഇത്തരത്തില്‍, ഇഷ്ടമുള്ള ജോലി ചെയ്യാനായി പ്രതിവര്‍ഷം 54 ലക്ഷം രൂപ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ യുവാവ്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ക്വയര്‍ യാര്‍ഡ്‌സിൻ്റെ മുന്‍ അസിസ്റ്റന്റ് പ്രസിഡന്റായ പരന്തപ് ചൗധരിയാണ് ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത്. ഡിജിറ്റല്‍ ബിസിനസില്‍ ശ്രദ്ധ കൊടുക്കാനും സാമൂഹിക മാധ്യമമായ ലിങ്ക്ഡിനില്‍ എഴുതുന്നതിനുമായാണ് ജോലി ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രശസ്തമായ ചില സ്ഥാപനങ്ങളില്‍ മാനസിക സമ്മര്‍ദം നിറഞ്ഞ പദവികളാണ് അദ്ദേഹം വഹിച്ചിരുന്നത്. ഏകദേശം ഏഴുവര്‍ഷത്തോളം അദ്ദേഹം ഈ സ്ഥാപനങ്ങളിലായി ജോലി ചെയ്‌തു. തുടര്‍ന്നാണ് തൻ്റെ ജീവിതഗതി മാറ്റിയ ആ തീരുമാനം ചൗധരി കൈക്കൊണ്ടത്. അടുത്തിടെ പങ്കുവെച്ച ലിങ്ക്ഡിന്‍ പോസ്റ്റിലാണ് ആറ് മാസം മുമ്പ് കോര്‍പ്പറേറ്റ് ജോലി വിടാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയത്. എഴുത്തിനോടുള്ള തൻ്റെ താത്പര്യവും വീട്ടിലിരുന്ന ഡിജിറ്റല്‍ ബിസിനസ് ചെയ്യാനുള്ള ആഗ്രഹവുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വിശദീകരിച്ചു.

‘‘ആറ് മാസം മുമ്പാണ് ഞാന്‍ ജോലി ഉപേക്ഷിച്ചത്. അതുകൊണ്ട് എനിക്ക് ഒരു ജീവിതമുണ്ടായി. എന്നെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ എനിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. ലാഭകരമായതും വീട്ടിലിരുന്ന് ചെയ്യാവുന്നതുമായ ഡിജിറ്റല്‍ ബിസിനസും ഞാന്‍ ആരംഭിച്ചു,’’ -അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ 90 ദിവസത്തിനിടെ 9.81 ലക്ഷം രൂപ വരുമാനം നേടാന്‍ എനിക്ക് കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസം അതിന് മുമ്പുള്ള മൂന്ന് വര്‍ഷത്തേക്കാള്‍ ഉപരിയായി സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞു,’’ -ലിങ്കിഡിനില്‍ പങ്കുവെച്ച പോസ്റ്റില്‍ ചൗധരി വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.