ഫ്രാൻസിനെ ഉപേക്ഷിച്ചു, ബ്രസീലിനെ വിറപ്പിച്ചു; വേരുകൾ തേടിപ്പോയ അയ്യൂബ് ബുആദി എന്ന പുതിയ ഫുട്ബോൾ വിസ്‌മയം

മൊറോക്കോയുടെ കളി കാണാൻ ഗാലറിയിലെത്തിയ പത്തു വയസുകാരൻ കണ്ട സ്വപ്‌നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്

2026 ലോകകപ്പിന് മാസങ്ങൾക്ക് മുമ്പ് ഫ്രഞ്ച് കായിക ലോകം ഉറ്റുനോക്കിയ ഒരു പ്രധാന ചോദ്യമുണ്ടായിരുന്നു: “മൊറോക്കോയോ ഫ്രാൻസോ?”. ഫുട്ബോൾ പഠിപ്പിച്ച രാജ്യമായ ഫ്രാൻസിനോട് നീതി പുലർത്തണമോ അതോ സ്വന്തം വേരുകൾ തേടി മൊറോക്കോയിലേക്ക് മടങ്ങണമോ എന്ന വലിയ ആശയ കുഴപ്പത്തിലായിരുന്നു 18-കാരനായ അയ്യൂബ് ബുആദി. ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, ആരുടെയും നിർബന്ധത്തിന് വഴങ്ങാതെ തൻ്റെ ഹൃദയം പറഞ്ഞ തീരുമാനത്തിലേക്കാണ് അയ്യൂബ് എത്തിയത്.

എട്ടുവർഷം മുമ്പ് റഷ്യൻ ലോകകപ്പിൽ മൊറോക്കോയുടെ കളി കാണാൻ ഗാലറിയിലെത്തിയ പത്തു വയസുകാരൻ കണ്ട സ്വപ്‌നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. തൻ്റെ സ്വപ്‌നരാജ്യത്തിൻ്റെ ജഴ്‌സി അണിഞ്ഞ്, ഫുട്ബോളിലെ വൻശക്തികളായ ബ്രസീലിന്റെ താരനിരയെ വിറപ്പിച്ചുകൊണ്ടാണ് അയ്യൂബ് അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. സ്പെയിനിൽ നിന്ന് മൊറോക്കോയിലെത്തി ആരാധകരുടെ പ്രിയങ്കരനായി മാറിയ അഷ്റഫ് ഹക്കീമിയെപ്പോലുള്ള താരങ്ങൾ തിരഞ്ഞെടുത്ത അതേ വഴി തന്നെയാണ് അയ്യൂബും പിന്തുടരുന്നത്.

അയ്യൂബിന്റെ ഈ വളർച്ചയ്ക്ക് പിന്നിൽ പിതാവ് ഹസ്സൻ ബുആദിയുടെ വലിയൊരു അധ്വാനമുണ്ട്. മെച്ചപ്പെട്ട ജീവിതം തേടി ഫ്രാൻസിലെത്തിയ ഹസ്സൻ തന്റെ മകന് ഫുട്ബോളിന്റെ ലോകം തുറന്നുനൽകി. മുൻ ഹാൻഡ്ബോൾ താരം കൂടിയായിരുന്ന ഹസ്സൻ, ബാങ്കിങ് എക്സിക്യൂട്ടീവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അയ്യൂബിന് അഞ്ച് വയസ്സുള്ളപ്പോൾ തന്നെ എഎഫ്സി ക്രെയ്‌ലിൽ ചേർത്ത് അദ്ദേഹം മകന്റെ കായിക ജീവിതത്തിന് വഴികാട്ടിയായി.

ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിലൂടെയാണ് അയ്യൂബ് തൻ്റെ കളിമികവ് ലോകത്തിന് മുന്നിൽ തെളിയിച്ചത്. അവിടെ 66 മത്സരങ്ങളിൽ പങ്കെടുത്ത താരം, ഫ്രാൻസിൻ്റെ അണ്ടർ-16 മുതൽ അണ്ടർ-21 വരെയുള്ള ടീമുകളിൽ അംഗമായിരുന്നു. തൻ്റെ 17-ാം പിറന്നാളിന് റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലില്ലെക്ക് വിജയമൊരുക്കിയും അദ്ദേഹം ശ്രദ്ധ നേടി. ലീഗ് 1-ൽ 50 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഈഡൻ ഹസാർഡിന്റെ റെക്കോർഡും അയ്യൂബ് തൻ്റെ പേരിൽ കുറിച്ചു.

ബ്രസീലിനെതിരായ തൻ്റെ കന്നി പോരാട്ടത്തിൽ തന്നെ മൈതാനം നിറഞ്ഞു കളിക്കാൻ അയ്യൂബിനായി. പാസിങ്ങിലെ കൃത്യതയും പന്ത് തിരിച്ചുപിടിക്കുന്നതിലെ മികവും ഇൻ്റെർസെപ്ഷനുകളുമായി മത്സരത്തിൻ്റെ ഗതി തന്നെ അദ്ദേഹം നിയന്ത്രിച്ചു. 18 വയസ് എന്നത് ഒരു തടസമല്ലെന്നും പ്രകടന മികവാണ് പ്രധാനമെന്നും വ്യക്തമാക്കിയ പരിശീലകൻ മുഹമ്മദ് വഹ്ബി, യുവതാരങ്ങളെ കളിപ്പിക്കാൻ താൻ ഭയപ്പെടുന്നില്ലെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. ബ്രസീലിനെതിരായ പ്രകടനത്തിൽ തൃപ്‌തനാണെങ്കിലും അയ്യൂബിന് ഇതിലും മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നാണ് പരിശീലകൻ്റെ വിലയിരുത്തൽ.

മൊറോക്കോയുടെ മധ്യനിരയിലെ പുതിയ കരുത്തായി മാറിയിരിക്കുകയാണ് ഈ കൗമാരക്കാരൻ. എൽ അയ്നൗവി, സമീർ, അസദിൻ ഔനാഹി, സോഫ് യാൻ അംറാബറ്റ് തുടങ്ങിയ മികച്ച താരങ്ങൾക്കൊപ്പം അയ്യൂബും എത്തിയതോടെ മൊറോക്കോയുടെ ഫുട്ബോൾ ഭാവി സുരക്ഷിതമാണെന്ന് പരിശീലകൻ വിശ്വസിക്കുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയുടെ 600-ാം ടെസ്റ്റ്: ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച 5 വിജയങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഗാലെയിൽ ശനിയാഴ്ച മുതൽ ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലിലേക്ക് കടക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ...

Keep exploring...

രാജ്യസഭയിൽ “ലുങ്കിവാല” പരാമർശത്തിൽ ബഹളം; വിശദീകരണവുമായി സുഷ്മിത ദേവ്

തിങ്കളാഴ്ച നടന്ന സഭാ നടപടികൾക്കിടയിൽ തന്നെ "ലുങ്കിവാല" എന്ന് ആവർത്തിച്ച് വിളിച്ചെന്ന സിപിഐഎം എംപി ജോൺ ബ്രിട്ടാസിൻ്റെ ആരോപണത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രംഗത്ത്. താൻ ഒരു സംസ്ഥാനത്തിൻ്റെയും...

ദ്രാവിഡിന്റെ പേരിലുള്ള തകർക്കാനാവാത്ത മൂന്ന് റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. മികച്ച സാങ്കേതിക മികവും അചഞ്ചലമായ മാനസിക ശക്തിയും ശാന്തമായ സമീപനവും കൊണ്ട് ‘ദി വാൾ’ എന്ന വിശേഷണം സ്വന്തമാക്കിയ ദ്രാവിഡ്...

Related Articles

ഇന്ത്യയുടെ 600-ാം ടെസ്റ്റ്: ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച 5 വിജയങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഗാലെയിൽ ശനിയാഴ്ച മുതൽ ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലിലേക്ക്...

7 കോടി വർഷങ്ങൾക്ക് മുമ്പ് ഒരു വർഷത്തിൽ എത്ര ദിവസങ്ങളുണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

ഭൂമിയിലെ ഒരു വർഷം ഇന്ന് പോലെ 365 ദിവസമല്ല, ഒരുകാലത്ത് 372 ദിവസങ്ങളായിരുന്നുവെന്ന് ശാസ്ത്രജ്ഞരുടെ പുതിയ പഠനം. ഏകദേശം...

എൻഡിഎ ശക്തി വർധിപ്പിക്കുന്നു; ഡിഎംകെ, എൻസിഇ, അകാലിദൾ സഖ്യസാധ്യത ശക്തം

പാർലമെന്റിൽ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിനും നിർണ്ണായക നിയമനിർമ്മാണങ്ങൾക്കായി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കങ്ങളുമായി നാഷണൽ ഡെമോക്രാറ്റിക് അലയൻസ്...

ആഗോള AI രംഗത്ത് പുതിയ വിപ്ലവവുമായി ഡീപ്‌സീക്ക്: ശക്തമായ ‘V4 പ്രോ’ മോഡൽ പുറത്തിറക്കി

ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് (AI) രംഗത്ത് അമേരിക്കൻ ആധിപത്യത്തിന് കടുത്ത വെല്ലുവിളിയുമായി ചൈനയുടെ പുതിയ ചുവടുവയ്പ്പ്. പ്രമുഖ ചൈനീസ് AI...

കാലടി സർവകലാശാലയിലെ വിസിക്കെതിരായ ആക്രമണം; പ്രതിഷേധവുമായി വിസിമാരുടെ സംയുക്ത പ്രസ്താവന

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ താത്കാലിക വൈസ് ചാൻസലർ സിസാ തോമസിനെതിരായ കയ്യേറ്റത്തിലും പ്രതിഷേധത്തിലും ആശങ്ക രേഖപ്പെടുത്തി കേരളത്തിലെ...

പാറ്റ പ്രയോഗത്തിൽ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതി നടപടികളിലെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്....

‘സ്വാതന്ത്ര്യത്തിൻ്റെ അർദ്ധരാത്രി’; ചരിത്ര പ്രധാനമായ ആ നിമിഷങ്ങളുടെ നേർക്കാഴ്‌ച

ആഗസ്റ്റ് 14-15 അർദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ നിർണായക നിമിഷമായി മാറിയത് കേവലം യാദൃശ്ചികമായിരുന്നില്ല. നക്ഷത്രങ്ങളുടെ ഗതികളും സമർത്ഥമായ രാഷ്ട്രീയ...

റിലയൻസും റോൾസ് റോയ്‌സും കൈകോർക്കുന്നു; ഇന്ത്യയുടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രോഗ്രാമിനായി തദ്ദേശീയ എഞ്ചിൻ വരുന്നു

രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടൻ്റെ പ്രശസ്തമായ എയ്‌റോ എഞ്ചിൻ നിർമ്മാതാക്കളായ റോൾസ്...