...
Home News International അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 46 കോടി രൂപ മലയാളി യുവാവടക്കം പത്തുപേർക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 46 കോടി രൂപ മലയാളി യുവാവടക്കം പത്തുപേർക്ക്

ബി​ഗ് ടിക്കറ്റ് അടിച്ചതായി ആദ്യം കൂട്ടുകാരൻ പറഞ്ഞെങ്കിലും വിശ്വസിച്ചില്ലെന്നും അധികൃതർ നേരിട്ട് വിളിച്ചപ്പോഴാണ് ബോധ്യം വന്നതെന്നും പ്രിൻസ് ഖലീജ്

447

അബുദാബി ബിഗ് ടിക്കറ്റിലൂടെ മലയാളി യുവാവിന് കോടികളുടെ തിളക്കം. ഷാർജയിൽ ജോലി ചെയ്യുന്ന പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യനും കൂട്ടുകാർക്കുമാണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ 46 കോടി രൂപ സമ്മാനം ലഭിച്ചത്. ഇതിൽ ഒരാളുടെ വിവാഹം അടുത്ത വെള്ളിയാഴ്‌ച നടക്കാനിരിക്കെയാണ് ബമ്പർ സമ്മാനം.

ഇത്രയ്ക്ക് വലിയ തുക സമ്മാനമായി ലഭിച്ചെന്ന് പ്രിൻസ് കോലശ്ശേരിക്കും കൂട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. 20 ദശലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ മാസം നാലിനാണ് പ്രിൻസും ഒമ്പത് കൂട്ടുകാരും ചേർന്ന് അബുദാബി ബി​ഗ് ടിക്കറ്റ് എടുത്തത്. ഓരോരുത്തരും 100 ദിർഹം വീതം പങ്കിട്ട് പ്രിൻസി

പ്രിൻസിൻ്റെ പേരിൽ ടിക്കറ്റെടുത്തു. 197281 ആയിരുന്നു ടിക്കറ്റ് നമ്പർ. ബി​ഗ് ടിക്കറ്റ് അടിച്ചതായി ആദ്യം കൂട്ടുകാരൻ പറഞ്ഞെങ്കിലും വിശ്വസിച്ചില്ലെന്നും അധികൃതർ നേരിട്ട് വിളിച്ചപ്പോഴാണ് ബോധ്യം വന്നതെന്നും പ്രിൻസ് ഖലീജ് പറഞ്ഞു. സമ്മാനത്തുക പത്തുപേരും തുല്യമായി വീതിച്ചെടുക്കും.

2015ലാണ് എഞ്ചിനീയറായ പ്രിൻസ് യുഎഇയിൽ എത്തിയത്. ഭാര്യയും യുഎഇയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക പ്രയാസം കാരണം മക്കളുടെ പഠനം നാട്ടിലേക്ക് മാറ്റിയിരുന്നു. വീടുപണി അടക്കമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെ ആണ് കോടികളുടെ ഭാഗ്യം തേടിയെത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.