...
Home Business ഇന്ത്യൻ വാഹന വിപണി; ഓട്ടോമാറ്റിക്ക് കാറുകളുടെ സ്വീകാര്യത ഉയരുന്നു

ഇന്ത്യൻ വാഹന വിപണി; ഓട്ടോമാറ്റിക്ക് കാറുകളുടെ സ്വീകാര്യത ഉയരുന്നു

ഇന്ധന ക്ഷമത മാത്രമല്ല ഓട്ടോമാറ്റിക്ക് കാറുകളുടെ പ്രത്യേകതക. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാൻസ്മിഷൻ (എഎംടി), അത്യാധുനിക സിവിടി, വളരെ മികച്ച പ്രകടനം നല്‍കുന്ന ഡുവല്‍ ക്ലച്ച് ട്രാൻസ്മിഷനുകള്‍ (ഡിസിടി) തുടങ്ങി നിരവധി ഓപ്ഷനുകള്‍ തന്നെയുണ്ട്.

214

ഇന്ത്യയിലെ വാഹന വിപണിയിൽ ഓട്ടോമാറ്റിക്ക് കാറുകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്. ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്തുകയും ഇന്ധന ക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നത്, വില കൂടുതൽ ആയിട്ടും ഓട്ടോമാറ്റിക്ക് കാറുകളിലേക്ക് ആളുകളെ ആകർഷിക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ മൊത്തം വാഹന വിൽപ്പനയിൽ 26 ശതമാനവും ഇപ്പോൾ ഓട്ടോമാറ്റിക്ക് കാറുകളാണ്, 2020ൽ നിന്നുള്ള കണക്കുകൾ പ്രകാരം 16% വർധനയാണുണ്ടായത്. ഈ കണക്കുകൾ ജാറ്റൊ ഡൈനാമിക്‌സ് പുറത്തുവിട്ടതാണ്.

രാജ്യത്തെ 20 പ്രധാന നഗരങ്ങളിൽ വിൽക്കപ്പെടുന്ന മൂന്ന് കാറുകളിൽ ഒന്ന് ഓട്ടോമാറ്റിക്ക് വേരിയന്റാണെന്നതാണ് കൂടുതൽ ശ്രദ്ധേയമായ കണക്ക്. മാനുവൽ കാറുകളേക്കാൾ 60,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ അധികം നൽകേണ്ടിവരുന്നെങ്കിലും, ആളുകൾ ഓട്ടോമാറ്റിക്ക് വേരിയന്റുകളെ തെരഞ്ഞെടുക്കുന്നതായി റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്.

വിപണിയിൽ നിലവിൽ 83 ഓട്ടോമാറ്റിക്ക് കാറുകൾ ലഭ്യമാണ്. മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ മോട്ടേഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടയ്, കിയ തുടങ്ങി ജനപ്രിയ ബ്രാൻഡുകൾ എല്ലാം അവരുടെ മോഡലുകളിൽ ഓട്ടോമാറ്റിക്ക് വേരിയന്റുകൾ ഉൾപ്പെടുത്തുകയാണ്.

ഇന്ധന ക്ഷമത മാത്രമല്ല ഓട്ടോമാറ്റിക്ക് കാറുകളുടെ പ്രത്യേകതക. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാൻസ്മിഷൻ (എഎംടി), അത്യാധുനിക സിവിടി, വളരെ മികച്ച പ്രകടനം നല്‍കുന്ന ഡുവല്‍ ക്ലച്ച് ട്രാൻസ്മിഷനുകള്‍ (ഡിസിടി) തുടങ്ങി നിരവധി ഓപ്ഷനുകള്‍ തന്നെയുണ്ട്. ഓട്ടോമാറ്റിക്ക് കാറുകളുടെ സ്വീകാര്യത എല്ലാ പ്രായക്കാരിലും ഉയരുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ചും നഗരങ്ങളിലും നഗരത്തിന് സമീപമുള്ള മേഖലയിലും ഈ രീതി ഒരു ട്രെൻഡായി തുടരുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.