...
Home News National കല്യാണ്‍ ജ്വല്ലേഴ്‌സിൽ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ അപകടം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

കല്യാണ്‍ ജ്വല്ലേഴ്‌സിൽ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച്‌ അപകടം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം നടന്നത്.സ്റ്റോറിൽ ഉണ്ടായിരുന്ന എയർ കണ്ടീഷണറുകളിലൊന്നിന്റെ തകരാർ മൂലമാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.

233

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കർണാടകയിലെ സ്റ്റോറില്‍ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച്‌ അപകടം. സംഭവത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ .കർണാടകയിലെ ബെല്ലാരിയിലെ കല്യാണ്‍ ജൂവലേഴ്‌സിലാണ് സംഭവം.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം നടന്നത്.സ്റ്റോറിൽ ഉണ്ടായിരുന്ന എയർ കണ്ടീഷണറുകളിലൊന്നിന്റെ തകരാർ മൂലമാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ സ്റ്റോറിനുള്ളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.