...
Home News International ‘ടെസ്‌ലയുടെ ഡിസൈൻ വീഴ്‌ച കാരണം അപകടം?’; മസ്‌കിനും കമ്പനിക്കും എതിരെ കേസുമായി വിദ്യാർഥിയുടെ മാതാപിതാക്കൾ

‘ടെസ്‌ലയുടെ ഡിസൈൻ വീഴ്‌ച കാരണം അപകടം?’; മസ്‌കിനും കമ്പനിക്കും എതിരെ കേസുമായി വിദ്യാർഥിയുടെ മാതാപിതാക്കൾ

പീഡ്മോണ്ടിൽ ആണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി ഒരു മരത്തിലിടിച്ച് കയറി അപടകം ഉണ്ടായത്

180

ടെസ്‌ലയുടെ ഡിസൈൻ വീഴ്‌ചക്കെതിരെ കാലിഫോർണിയയിൽ അപകടത്തിൽ മരിച്ച കോളേജ് വിദ്യാർഥിയുടെ മാതാപിതാക്കൾ രംഗത്ത്. അപകടത്തിൽപ്പെട്ട ടെസ്‌ല കാർ പൊട്ടിത്തെറിച്ചപ്പോൾ ‍ഡിസൈൻ പിഴവ് കാരണം കാറിൻ്റെ ഡോർ തുറക്കാൻ കഴിയാതെ തങ്ങളുടെ മകൾ അതിനകത്ത് അകപ്പെടുക ആയിരുന്നുവെന്നും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നും ആണ് ഫയൽ ചെയ്‌ത കേസിൽ ഇവർ പറയുന്നത്.

കാലിഫോർണിയയിലെ കോളേജ് വിദ്യാർഥിയുടെ മാതാപിതാക്കളാണ് ടെസ്‌ലക്ക് എതിരെ കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. മരിച്ച ക്രിസ്റ്റ സുകഹാര, ജാക്ക് നെൽസൺ എന്നീ വിദ്യാർത്ഥികൾക്ക് താരതമ്യേന ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ടെസ്‌ലയുടെ ‍ഡോറുകൾ തുറക്കാൻ കഴിയാത്തതിനാൽ ഇരുവരും പൊള്ളലേറ്റും പുക ശ്വസിച്ചും മരിക്കുകയായിരുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്.

വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ അവൾ ജീവിച്ചിരിക്കും ആയിരുന്നുവെന്നാണ് ക്രിസ്റ്റയുടെ പിതാവ് കാൾ സുകഹാര പറയുന്നത്.

എന്നാൽ ഇത്തരം പിഴവിനെ കുറിച്ച് വർഷങ്ങളായി ടെസ്‌ലക്ക് ധാരണ ഉണ്ടായിരുന്നുവെന്നും എന്നാൽ ഈ പ്രശനം പരിഹരിക്കാൻ കമ്പനി യാതൊന്നും ചെയ്‌തില്ലെന്നും ഹർജിയിൽ ഇവർ ആരോപിക്കുന്നുണ്ട്. 2024 നവംബർ മാസത്തിലായിരുന്നു ക്രിസ്റ്റ സുകഹാര (19), ജാക്ക് നെൽസൺ (20) എന്നി വിദ്യാർത്ഥികൾ കാർ അപകടത്തിൽ മരണപ്പെടുന്നത്.

സാൻഫ്രാൻസിസ്കോയുടെ പ്രാന്തപ്രദേശത്തുള്ള പീഡ്മോണ്ടിൽ ആണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി ഒരു മരത്തിലിടിച്ച് കയറി അപടകം ഉണ്ടായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.