രാജ്യത്തുടനീളം എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടികൾ

പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, എൽപിജി വിതരണക്കാർ എന്നിവിടങ്ങളിൽ 2,500-ത്തിലധികം പരിശോധനകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക ലഭ്യതയെ കുറിച്ചുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ, എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു. ഡൽഹി, ഗോവ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 12,000-ത്തിലധികം റെയ്ഡുകൾ നടത്തി 15,000-ത്തിലധികം എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി നാഷണൽ മീഡിയ സെന്ററിൽ നടന്ന വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.

രാജ്യത്തുടനീളം എൽപിജി വിതരണം തടസപ്പെടാതിരിക്കാനും ക്രമക്കേടുകൾ ഒഴിവാക്കാനുമായി എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കിയതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, എൽപിജി വിതരണക്കാർ എന്നിവിടങ്ങളിൽ 2,500-ത്തിലധികം പരിശോധനകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.

ഊർജ്ജ വിതരണത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ ഉറപ്പുനൽകി. രാജ്യത്തെ എല്ലാ എണ്ണശുദ്ധീകരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുകയാണെന്നും ആവശ്യത്തിന് അസംസ്‌കൃത എണ്ണ ശേഖരം നിലനിൽക്കുകയാണെന്നും അറിയിച്ചു. പെട്രോൾ, ഡീസൽ ഉത്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാണെന്നും ആഭ്യന്തര ആവശ്യങ്ങൾക്ക് ഇറക്കുമതി ആവശ്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

എൽപിജി വിതരണവും സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര ഉത്പാദനം ഏകദേശം 38 ശതമാനം വർധിപ്പിച്ചതോടെ വിതരണത്തിൽ തടസ്സങ്ങളില്ല. ഓൺലൈൻ ബുക്കിംഗുകൾ 94 ശതമാനമായി ഉയർന്നതും വിതരണം സുതാര്യമാക്കിയതായി ചൂണ്ടിക്കാട്ടുന്നു. പ്രകൃതിവാതക വിതരണത്തിൽ PNG, CNG എന്നിവയ്ക്ക് 100 ശതമാനം ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വ്യാവസായിക-വാണിജ്യ മേഖലയിൽ വിതരണം ഏകദേശം 80 ശതമാനമായി നിയന്ത്രിച്ചിരിക്കുകയാണ്. നഗരങ്ങളിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവയെ PNG ഉപയോഗത്തിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...