...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Entertainments ‘അയ്യങ്കാളി’ ആവാൻ ആക്ഷൻ ഹീറോ സിജു വിത്സൺ; ‘കതിരവൻ’ സിനിമ ഷൂട്ടിംഗ് ഉടൻ

‘അയ്യങ്കാളി’ ആവാൻ ആക്ഷൻ ഹീറോ സിജു വിത്സൺ; ‘കതിരവൻ’ സിനിമ ഷൂട്ടിംഗ് ഉടൻ

ഒരു ആക്ഷൻ ഹീറോ നായകനായി എത്തുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളിൽ ആദ്യത്തെത് ആയിരിക്കും

406

നവോത്ഥാന നായകൻ മഹാത്മാ ‘അയ്യങ്കാളി’യുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്‌ജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ സിജു വിൽസൺ. താരാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജഗതമ്പി കൃഷ്‌ണ ചിത്രം നിർമ്മിക്കുന്നു. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിൻ്റെ ആദ്യ നിർമ്മാണ സംരംഭമാണ്.

ഒരു ആക്ഷൻ ഹീറോ നായകനായി എത്തുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളിൽ ആദ്യത്തെത് ആയിരിക്കും. അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ.താമരക്കുളം.

ഇൻ്റെർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള (മെമ്മറി ഓഫ് മർഡർ) അമേരിക്കൻ പ്രിമോസ് ഗ്ലോബൽ അച്ചീവ്മെൻ്റ് അവാർഡ് നേടുന്ന ആദ്യത്തെ ഭാരതീയനും മലയാളിയുമായ അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

‘എഡ്വിൻ്റെ നാമം’ എന്ന ചിത്രമാണ് ഇതിനു മുമ്പ് സംവിധാനം ചെയ്‌ത ‘വെൽക്കം ടു പാണ്ടിമല’ എന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹകനും അരുൺ രാജായിരുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം കതിരവൻ്റെ സംഗീതം ഒരുക്കുന്നത് ബിജിബാൽ ആണ്. ലിറിക്‌സ്- ഹരിനാരായണൻ, സത്യൻ കോമേരി. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, ആർട്ട്- ജോസഫ് നെല്ലിക്കൽ, മേക്കപ്പ്- റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം- അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനയൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ബിജിത് ധർമ്മജൻ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.